ഐഎസ് തലവനെ കൊലപ്പെടുത്തി താലിബാന്‍.

ഐഎസ് തലവനെ കൊലപ്പെടുത്തി താലിബാന്‍.

അഫ്‌ഗാനിസ്ഥാനില്‍ താലിബാന്റെ വിളയാട്ടമാണ്. കാബൂള്‍ അടക്കമുള്ള പ്രവിശ്യകളിലെ ജയിലുകളില്‍ തടവില്‍ കഴിയുകയായിരുന്ന ഐഎസ് ഭീകരരെയും മറ്റ് തീവ്രവാദികളെയും താലിബാന്‍ മോചിപ്പിച്ചിരുന്നു. ഇക്കൂട്ടത്തില്‍ ഐ.എസില്‍ ചേര്‍ന്ന് ഒടുവില്‍ യു.എസ് സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയ മലയാളികളായ നിമിഷ ഫാത്തിമയും കൂട്ടരുമുണ്ട്. ഇവരെ താലിബാന്‍ എന്ത് ചെയ്യുമെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണങ്ങള്‍ ഉണ്ടായിട്ടില്ല. ഇതിനിടയില്‍, ഐഎസ് നേതാവും മുന്‍ തെക്കനേഷ്യന്‍ തലവനുമായ ഉമര്‍ ഖൊറസാനിയെ താലിബാന്‍ കൊലപ്പെടുത്തിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. മൗലവി സിയ ഉള്‍ ഹഖ് എന്നും അറിയപ്പെട്ടിരുന്ന ഖൊറസാനി അഫ്ഗാനിലെ പുലെ ചര്‍ഖി ജയിലില്‍ തടവിലായിരുന്നു. ഇവിടുന്ന് ഇയാളെ പിടിച്ചാണ് കൊലപ്പെടുത്തിയത്. നിലവില്‍ ഐഎസും താലിബാനും തമ്മില്‍ അത്ര നല്ല ബന്ധമല്ല ഉള്ളത്. താലിബാന്‍ നേതൃത്വത്തെ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന ഐഎസിനുള്ള മറുപടിയാണ് ഖൊറാസാനിയുടെ കൊലപാതകം. ഐ.എസ് തലവന് പോലും രക്ഷയില്ലാത്ത സ്ഥിതിയാണ് കാബൂളില്‍ എങ്കില്‍ ഐ.എസില്‍ ചേര്‍ന്ന് തടവില്‍ കഴിയുകയായിരുന്ന നിമിഷ ഫാത്തിമ അടക്കമുള്ള തടവുകാരുടെ വിധിയെന്താകുമെന്ന തും ചിന്തനീയമാണ്. ഇവരെ തടവറയില്‍ നിന്നും മോചിപ്പിച്ചിട്ട് ദിവസങ്ങളായെങ്കിലും ഇവരെ എവിടേക്കാണ് മാറ്റിയതെന്ന് വ്യക്തമല്ല. സ്ത്രീകളെ മാത്രം മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇവരെ ആരോഗ്യ പ്രവര്‍ത്തകരായി താലിബാന്‍ കൂടെ കൂട്ടുമെന്നും തങ്ങളുടെ ലൈംഗിക അടിമകളാക്കി മാറ്റുമെന്നും സൂചനകള്‍ വന്നിരുന്നു.

കൊല്ലപ്പെട്ടയാളെ കൂടാതെ 2000 ഐഎസ് ഭീകരര്‍ അഫ്ഗാനിലുണ്ടെന്നാണു കണക്ക്. അടുത്തിടെയായി വിവിധ ആക്രമണങ്ങളില്‍ ഇവരില്‍ കുറെപ്പേര്‍ കൊല്ലപ്പെട്ടു. കുറേപ്പേര്‍ പിടിയിലുമായി. ഐഎസ് – താലിബാന്‍ കുടിപ്പക അധികം കാലം ഉണ്ടാകില്ലെന്നും ഭീകരര്‍ തമ്മില്‍ എന്നായാലും ഒന്നിക്കുമെന്നും വിദഗ്ധര്‍ നിരീക്ഷിക്കുന്നു. ഒസാമ ബിന്‍ ലാദന്റെ മരണത്തോടെ ശക്തി ക്ഷയിച്ച അല്‍ഖ്വയ്ദ തിരിച്ചുവരാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടാകുമെന്നും വിലയിരുത്തലുണ്ട്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.