പ്ലസ് വണ്‍ പരീക്ഷകൾ നേരിട്ട് നടത്താന്‍ സുപ്രീംകോടതി അനുമതി.
പ്ലസ് വണ്‍ പരീക്ഷകൾ നേരിട്ട് നടത്താന്‍ സുപ്രീംകോടതി അനുമതി. കോവിഡ് കാലത്ത് പരീക്ഷ നടത്തുന്നത് ചോദ്യം ചെയ്ത് 48 വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ചിരുന്ന.ഹര്‍ജ്ജികള്‍ തള്ളിയാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവ്. പരീക്ഷ നടത്തുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം കോടതി അംഗീകരിക്കുകയായിരുന്നു. കോവിഡ് കാലത്ത് നടന്ന പരീക്ഷകളുടെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വിശദമായ സത്യവാങ്മൂലമാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. പരീക്ഷ നടത്താന്‍ അനുമതി നല്കിയ കോടതി വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona