പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ താണു പദ്മനാഭന് അന്തരിച്ചു.
പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ താണു പദ്മനാഭന് അന്തരിച്ചു. 64 വയസ്സായിരുന്നു. ഹൃദയാഘാതം മൂലം പൂനെയില്‍ വെച്ചായിരുന്നു അന്ത്യം. പൂനെ ഇന്റര്‍യൂണിവേഴ്സ്റ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമിയിലെ ഡീന്‍ ആയിരുന്നു അദ്ദേഹം . തിരുവനന്തപുരം കരമന സ്വദേശിയാണ്. ഗുരത്വാകര്ഷണവിഷയത്തിലെ അതിസങ്കീര്‍ണ്ണമായ ശാസ്ത്രസത്യങ്ങളിലേക്ക് കൂടുതല്‍ ഗവേഷണത്തിലായിരുന്നു. ഗണിത ശാസ്ത്രത്തിലെ യുക്തിഭാഷ എന്നതില്‍ ഏറെ കൗതുകപൂര്‍വ്വം പഠിച്ചിരുന്ന വ്യക്തിയാണ്. 2007 ല്‍ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ ബഹുമതി നല്കി ആദരിച്ചു. 300 ലേറെ അന്താരാഷ്ട്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona