ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് നിരവധി അവസരങ്ങളൊരുക്കി ആപ്പിള്‍
ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി നിരവധി അവസരങ്ങളാണ് ആപ്പിള്‍ ഒരുക്കിയിരിക്കുന്നത്. ആപ്പിള്‍ ഇന്ത്യയിലെ പഴയ മോഡലുകളുടെ വില കുറയ്ക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഇറക്കുമതി നികുതി ഒഴിവാക്കുന്നതിലും ചെലവ് ചുരുക്കാനും ആപ്പിള്‍ അതിന്റെ ചില ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ത്തന്നെ നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയെ ഒരു നിര്‍ണ്ണായക വിപണിയായിട്ടാണ് ആപ്പിള്‍ കരുതിയിരിക്കുന്നത്. ആപ്പിളിന്റെ ഒരു പ്രധാന വരുമാന ശ്രോതസാണ് ഇന്ത്യ. പുതിയ ഐഫോണ്‍ നിര്‍മ്മാണ സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് ആപ്പിള്‍ നിര്‍മ്മാണ പങ്കാളിയായ ഹോണ്‍ഹായ് പ്രിസിഷന്‍ ഇന്‍ഡസ്ട്രി കമ്പനിയുമായി സഹകരിക്കുകയാണ്. ഇന്ത്യയിലെ ആപ്പിളിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും വരുമാനം വര്ദ്ധിപ്പിക്കുന്നതിനുംവളര്ച്ചയെ കരുത്തുറ്റതാക്കാനുമാണ് മാനേജ്മെന്റിന്റെ ശ്രമം.
Photo Courtesy : Google/ images are subject to copyright