പശ്ചിമേഷ്യൻ സംഘർഷം: ഗാർഹിക പാചകവാതക സിലിണ്ടറിന് വില വർധിച്ചു

പശ്ചിമേഷ്യൻ സംഘർഷം: ഗാർഹിക പാചകവാതക സിലിണ്ടറിന് വില വർധിച്ചു

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില ഉയർന്നതും ഗതാഗത ചെലവ് വർധിച്ചതുമാണ് വിലവർധനയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. മാർച്ച് ഒന്നിന് വാണിജ്യ സിലിണ്ടറിന്റെ വില 29 രൂപ വർദ്ധിപ്പിച്ചിരുന്നു. വാണിജ്യ സിലിണ്ടറിന് വീണ്ടും വിലകൂടി. 115 രൂപയാണ് വർദ്ധിച്ചത്.

പുതിയ നിരക്കനുസരിച്ച് ഗാർഹിക ഉപയോഗത്തിനുള്ള എൽപിജി സിലിണ്ടറിന് 60 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് കൂടുതൽ സാമ്പത്തികഭാരം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. പശ്ചിമേഷ്യൻ മേഖലയിലെ രാഷ്ട്രീയ സംഘർഷവും അതിനെ തുടർന്നുള്ള എണ്ണവിതരണത്തിലെ അനിശ്ചിതത്വവുമാണ് ഇന്ധനവില ഉയരാൻ കാരണമായത്. ഇതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും കാണുന്നത്. 11 മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് വില വർധിപ്പിക്കുന്നത്.

പ്രാദേശിക വിൽപ്പന നികുതി അല്ലെങ്കിൽ വാറ്റ് ബാധകമാകുന്നതിനെ ആശ്രയിച്ച് നിരക്കുകൾ സംസ്ഥാനം അനുസരിച്ച് വ്യത്യാസപ്പെടുന്നു. ദരിദ്രർക്ക് നൽകുന്ന 10 കോടിയിലധികം കണക്ഷനുകളായ ഉജ്ജ്വലയുടെ വിലകളിൽ മാറ്റമില്ല. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, എച്ച്പിസിഎൽ, ബിപിസിഎൽ തുടങ്ങിയ ഇന്ത്യൻ ഓയിൽ മാർക്കറ്റിങ് കമ്പനികളാണ് എൽപിജി വില നിശ്ചയിക്കുന്നത്.

 

 

 

 

 

 

Photo Courtesy: Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.