സോളാര്‍ കമ്മീഷനു മുന്നില്‍ ഹാജരാകാമെന്ന് സുധീരന്‍

സോളാര്‍ കമ്മീഷനു മുന്നില്‍ ഹാജരാകാമെന്ന് സുധീരന്‍

sudheeranകൊച്ചി: സോളാര്‍ കേസ് അന്വേഷിക്കുന്ന കമ്മീഷനു മുമ്പാകെ ഹാജരാകാന്‍ തയ്യാറാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍. കമ്മീഷന്റെ സിറ്റിംഗിനോട് വിയോജിപ്പില്ലെന്നും ഹാജരാകാന്‍ അരുവിക്കര ഉപതിരഞ്ഞെടുപ്പിനു ശേഷമുള്ള തീയതി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സുധീരന്‍ കമ്മീഷന് അപേക്ഷ നല്‍കി.
കമ്മീഷന്‍ നടപടികളോട് ആദരവും ബഹുമാനവുമുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയില്‍ കെ.പി.സി.സി അധ്യക്ഷന്‍ എന്ന നിലയില്‍ ഒട്ടേറെ ചുമതലകള്‍ നിറവേറ്റാനുണ്ടെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ഏതെങ്കിലും തീയതി അനുവദിക്കണമെന്നും അദ്ദേഹം കമ്മീഷന് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

 

അഭിഭാഷകന്‍ മുഖേനയാണ് സുധീരന്‍ കമ്മീഷന് അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ പരിശോധിച്ച ശേഷം കമ്മീഷന്‍ നിശ്ചയിക്കുന്ന തീയ്യതിയില്‍ സാക്ഷിവിസ്താരത്തിന് ഹാജരാകുമെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
കമ്മീഷന്റെ സാക്ഷി പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുധീരന്‍ അപേക്ഷ നല്‍കിയതിനെ നേരത്തെ സോളാര്‍ കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു. ഭരണകക്ഷിയുടെ പ്രധാന പദവി വഹിക്കുന്ന വ്യക്തി എന്ന നിലയില്‍ സുധീരന്‍ അഭിപ്രായം വ്യക്തമാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

 

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.