ഐ.പി.എല് വാതുവെപ്പ്: മെയ്യപ്പനും രാജ് കുന്ദ്രക്കും ആജീവനാന്ത വിലക്ക്
ന്യൂഡല്ഹി: ഇന്ത്യന് പ്രീമിയര് ലീഗ് വാതുവെപ്പ് കേസില് ചെന്നൈ സൂപ്പര് കിങ്സ് സി.ഇ.ഒ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന് റോയല് ടീം ഉടമ രാജ് കുന്ദ്രക്കും ആര്.എം.ലോധ കമ്മിറ്റി ആജീവനാന്ത വിലക്ക് ഏര്പ്പെടുത്തി. ഐ.പി.എല് ടീമുകളായ ചെന്നൈ സൂപ്പര് കിങ്സിനും രാജസ്ഥാന് റോയല്സിനും മത്സരങ്ങളില് പങ്കെടുക്കുന്നതില് നിന്നു രണ്ട് വര്ഷത്തെ വിലക്കും ഏര്പ്പെടുത്തിയിട്ടുണ്ട്.
ബി.സി.സിഐ മുന് അധ്യക്ഷനായ എന്. ശ്രീനിവാസന്റെ മരുമകനായ മെയ്യപ്പന്റെയും രാജ് കുന്ദ്രയുടെയും പങ്ക് വാതുവെപ്പില് വ്യക്തമായെന്നും ഇവര് ക്രിക്കറ്റ് മത്സരത്തിന്റെ പ്രതിഛായ തകര്ത്തുവെന്നും കമ്മിറ്റി വിലയിരുത്തി. ക്രിക്കറ്റിനും ഐ.പി.എല് ടീമിനും ഇരുവരും വലിയ കളങ്കമാണ് വരുത്തിയതെന്നും കമ്മിറ്റി നിരീക്ഷിച്ചു.
അഴിമതി നിരോധന നിയമം ലംഘിച്ചാണ് ഇവര് വാതുവയ്പ്പില് പങ്കെടുത്തതെന്ന് ജസ്റ്റിസ് ആര്.എം ലോധ വിധി ന്യായത്തില് ചൂണ്ടിക്കാട്ടി. ബിഹാര് ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി ആദിത്യ വര്മയാണ് ഐ.പി.എല് വാതുവെപ്പിനെതിരെ കോടതിയെ സമീപിച്ചത്.
Photo courtesy : Google /images may be subject to copyright

