Editorial
വിജയമെന്നത് യാദർശ്ചികമല്ല , അത് കഠിനാധ്വാനവും നിരന്തരപ്രയത്നവും അറിവും ത്യാഗവും അതിലുപരി ചെയ്യുന്ന പ്രവർത്തിയോടുള്ള സ്നേഹവുമാണ് “. പ്രശസ്ത ഫുട്ബാൾ താരം പെലെയുടെതാണ് ഈ വരികൾ . ഈ വാക്കുകൾ അന്വർത്ഥമാക്കുന്ന തരത്തിൽ വളച്ചയുടെ പടവുകൾ താണ്ടിയ ശീമാട്ടിയുടെ അമരക്കാരി ബീന കണ്ണനാണ് ഇത്തവണത്തെ കവർ സ്റ്റോറിയിൽ.
മണപ്പുറം ഫിനാൻസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.പി. നന്ദകുമാർ തന്റെ സ്ഥിരം പംക്തിയിൽ ഇറ്റലിയിലെ മിലാനിൽ നിന്നുള്ള അവിസ്മരണീയ കാഴ്ചകളോടൊപ്പം ലയൺസ് ക്ലബ്ബിന്റെ ഇന്റർനാഷണൽ ഡയറക്ടർ തിരഞ്ഞെടുപ്പിന്റെ രീതികൾ വിവരിക്കുന്നു. സ്റ്റൈലും , ആകർഷകത്വവും .കംഫർട്ടും വലിപ്പവും കൃത്യമായിട്ടുള്ള ഹ്യൂണ്ടായിയുടെ കിയ സെൽറ്റോസിന്റെ വിശേഷങ്ങളാണ് ഇത്തവണ വാഹനപ്രേമികൾക്കായി ഒരുക്കിയിരിക്കുന്നത്.
സ്വാദിന്റെ മണത്തിന്റെ നിറത്തിന്റെ സന്തോഷകരമായ ഓണ സദ്യവട്ടത്തിന്റെ ഓർമ്മകളോടൊപ്പം വിഷരഹിതകൃഷിയിലൂടെ ജീവിതമാർഗ്ഗം കണ്ടെത്താനുതകുന്ന നല്ലൊരു മോട്ടിവേഷണൽ ലേഖനവും നികുതിയും ,പിഴയും എന്നതിന്റെ നിയമവശങ്ങളും ഫാഷൻ സിറ്റിയായ പാരീസിന്റെ സ്ഥലവിശേഷണങ്ങളും ബ്യൂട്ടി, ബാങ്കിംഗ്, സക്സസ്, മൂവിറിവ്യു, ബുക്ക് റിവ്യു തുടങ്ങിയ പതിവ് ലേഖനങ്ങളും നിങ്ങളെ കാത്തിരിക്കുന്നു.
നല്ലൊരു വായനാനുഭവം ആശംസിക്കുന്നു ,
നന്ദി
അജിത് രവി