റൊണാള്‍ഡീഞ്ഞോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ സാധ്യത

ബ്രസീല്‍ മുന്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡീഞ്ഞോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിച്ചേക്കുമെന്നു സൂചന. ചെന്നൈ ടൈറ്റന്‍സ് ടീം അധികൃതര്‍ താരവുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. അഭിഷേക് ബച്ചന്റെ ടീമാണ് ഇത്. പ്രതിഫലമടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച നടന്നതായാണ് അറിയുന്നത്. രണ്ടു വര്‍ഷത്തെ കരാറിനാണ് ടീം അധികൃതര്‍ ശ്രമിക്കുന്നത്. താരത്തിന്റെ സഹോദരനും ഏജന്റുമായ റോബെര്‍ട്ടോ ഡി അസീസുമായാണ് ചര്‍ച്ച നടന്നത്.
