സ്ലിം സയന്‍സ് – നൂതന്‍ മനോഹര്‍

സ്ലിം സയന്‍സ് – നൂതന്‍ മനോഹര്‍

men_jeans_slim_fit_0_bigimage

വണ്ണം എനിക്ക് തീരെ ഇഷ്ടമല്ല. പക്ഷെ ഭക്ഷണം എനിക്ക് ഒഴിവാക്കാനാവില്ല. ഞാന്‍ അധികം കഴിക്കാറില്ല. ഇപ്പോള്‍ തീരെ കുറവാണ് കഴിക്കുന്നത്. പക്ഷേ വണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. എന്റെ വണ്ണം കുറഞ്ഞിരുന്നു. പക്ഷേ ഡയറ്റ് നിര്‍ത്തിയപ്പോള്‍ മുമ്പത്തേക്കാള്‍ കൂടുതലായി’. അഭിപ്രായങ്ങള്‍ പലതാണ്. പക്ഷേ എല്ലാവരും ആഗ്രഹിക്കുന്നത് ഒന്നാണ്. ഫലപ്രദമായതും, സ്ഥായിയായതുമായ രീതിയില്‍ ശരീരഭാരം കുറയ്ക്കണം.

സ്ലിം സയന്‍സ് ഇത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി രൂപപ്പെട്ടതാണ്. പ്രധാനമായും ചുവടെ ചേര്‍ക്കുന്ന വസ്തുതകള്‍ ഇതിന് ആസ്പദമാണ്.

പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ – ശരീര ഭാരം കുറയുന്നതിന്റെ തിരക്ക്, ഭാരവും, ഉയരവും തമ്മിലുള്ള അനുപാതം, വയസ്സ്, ലിംഗവ്യത്യാസം, ശരീര ഘടന, ദഹന പ്രക്രിയകള്‍ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. അസാധ്യമാണെന്ന് കരുതുന്നതും മറ്റുള്ളവര്‍ പറയുന്നതും കണക്കിലെടുക്കാതെ ക്ഷമയോടും കൃത്യനിഷ്ഠയോടും ജീവിതചര്യങ്ങള്‍ ക്രമീകരിക്കണം. ശരിയായ ശിക്ഷണവും ശരിയായ അറിവും നിങ്ങള്‍ക്കിതിന് അത്യാവശ്യമാണ്. പ്രാവീണ്യമുള്ള പരിശീലകന് നിങ്ങളെ സഹായിക്കുവാനാകും. കൃത്യനിഷ്ഠയുണ്ടെങ്കില്‍ 21 ദിവസമെങ്കിലും നിങ്ങള്‍ പരിശ്രമിക്കുക. മാറ്റങ്ങള്‍ സ്വയം അറിയുവാന്‍ സാധിക്കും. ഒരുകാര്യം മനസ്സില്‍ ഉറപ്പിക്കുക. അതായത് മുന്നോട്ട് വച്ച കാല് പിന്നോട്ട് എടുക്കരുത്.
ആഹാരക്രമം – ഡയറ്റിംഗ് അമിതമായാല്‍ അവസാനം നിങ്ങളുടെ തടി, പൊണ്ണത്തടിയില്‍ ആയിരിക്കും കലാശിക്കുന്നത്. അതുകൊണ്ട് ഘട്ടം ഘട്ടമായി 500 മുതല്‍ 1000 വരെ കലോറി ഊര്‍ജ്ജം അനുദിനം കുറയ്ക്കാന്‍ ശ്രമിക്കുക. അതായത് അമിതമായ കോഫി നിയന്ത്രിക്കുക, അരി ആഹാരം പകുതിയാക്കുക, നാം എന്നും കഴിക്കുന്ന ആഹാരങ്ങള്‍ക്കു പകരം കുറഞ്ഞ അളവിലെങ്കിലും നല്ല ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടുത്തുക. ഡയറ്റ് ഒരിക്കലും ഒരു തലവേദനയാകരുത്.

പഥ്യം – മാസത്തില്‍ കുറച്ച് ദിവസമെങ്കിലും അമ്ലാംശമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ അതായത് ആല്‍ക്കഹോള്‍, എണ്ണയില്‍ വറുത്തത്, റിഫൈന്‍ഡ് ഭക്ഷണം, കേടുവരാതെ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം. പകരം പച്ചക്കറികളും, പഴവര്‍ഗ്ഗങ്ങളും ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുക.
സ്ലിം സയന്‍സ് – നൂതന്‍ മനോഹര്‍

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.