നെറ്റ് ബാങ്കിംഗ് വഴി പണം തട്ടിപ്പ്

നെറ്റ് ബാങ്കിംഗ് വഴി പണം തട്ടിപ്പ്

debit-card-online-banking

തൃശ്ശൂര്‍: സ്വകാര്യബാങ്കിലെ അക്കൗണ്ടില്‍നിന്ന് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ വഴി ഉടമയറിയാതെ 78,089 രൂപ കവര്‍ന്നതായി പരാതി.
കിഴക്കേക്കോട്ടയില്‍ താമസിക്കുന്ന പൂത്തോക്കാരന്‍ വീട്ടില്‍ ആന്‍റോയാണ് ഐ.സി.ഐ.സി.ഐ. ബാങ്ക് കിഴക്കേക്കോട്ട ബ്രാഞ്ചിലെ തന്റെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെട്ടതായി ബാങ്കിലും പോലീസിലും പരാതി നല്‍കിയത്.
ഫിബ്രവരി 21 ന് തുടര്‍ച്ചയായി നാല് തവണ പണം പിന്‍വലിച്ചതായി തന്റെ മൊബൈല്‍ഫോണില്‍ സന്ദേശം വന്നുവെന്ന് ആന്റോ പറയുന്നു. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് ആയ ഫ്ലൂപ്പ്കാര്‍ട്ടിലേക്ക് 65,089 രൂപയും പേ ടിഎം എന്ന സൈറ്റിലേക്ക് രണ്ടു തവണയായി 8,000 രൂപയും സുഗല്‍ ആന്റ് ഡിയിലേക്ക് 5000 രൂപയും ഈടാക്കിയെന്നായിരുന്നു സന്ദേശം.
ഉടനെ ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതി പറഞ്ഞു. ബാങ്ക് ബ്രാഞ്ചിലുമെത്തി പരാതി നല്‍കി. പണം നഷ്ടപ്പെട്ടതായി ബാങ്ക് സ്ഥിരീകരിച്ചു. നെറ്റ് ബാങ്കിങ് സൗകര്യമുള്ള അക്കൗണ്ടില്‍ ഇന്റര്‍നെറ്റു വഴി നുഴഞ്ഞുകയറിയാവാം പണം തട്ടിയതെന്ന് ബാങ്ക് പറഞ്ഞു. അന്വേഷണത്തിനായി 56 ദിവസം വേണമെന്നും അവര്‍ വ്യക്തമാക്കി.
കെ.എസ്.ഇ.ബി. ആലത്തിയൂര്‍ സെക്ഷനില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ് ആന്റോ.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.