നിങ്ങള്‍ ഏത് തരം വ്യവസായസംരംഭകനാണ്?

വ്യവസായസംരംഭകത്വം സംബന്ധിച്ച് അടുത്തിടെ നടന്ന ഓരോ സര്‍വ്വേകളിലും മികച്ച വ്യവസായസംരംഭകരില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്നത് സ്റ്റീവ് ജോബ്‌സ് ആണ്. ഏത് സ്‌ക്രിപ്റ്റ് എഴുത്തുകാരനും അസൂയ ഉളവാക്കുന്ന, ഹോളിവുഡ് സിനിമാക്കഥപോലെയുള്ള സ്റ്റീവ് ജോബ്‌സിന്റെ കഥ മഹാത്ഭുതം തന്നെയാണ്. പക്ഷെ അദ്ദേഹത്തിന്റേതുപോലെയുള്ള ഒരാളുടെ ജീവിതാനുഭവങ്ങളില്‍ നിന്നും പഠിക്കേണ്ടിവരുമ്പോള്‍ നമ്മള്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതായും വരും. യുവാക്കളായ വ്യവസായസംരംഭകര്‍ ശ്രദ്ധ പുലര്‍ത്തേണ്ട ഏതാനും അനുഭവങ്ങള്‍ പറയാം:
സ്‌കൂ ളില്‍ തോറ്റിട്ടും വിജയം : ബില്‍ ഗേറ്റ്‌സ്, സ്റ്റീവ് ജോബ്‌സ്, വിജയം വരിച്ച മറ്റ് ഏതാനും വ്യവസായികള്‍ എന്നിവര്‍ സ്‌കൂള്‍ പഠനം നിര്‍ത്തിയവരായിരുന്നു എന്നത് കേള്‍ക്കുമ്പോള്‍ ഒരു ഹരം തോന്നും. ചിലപ്പോഴൊക്കെ ചെറുപ്പക്കാരായ വ്യവസായസംരംഭകര്‍ ഈ വസ്തുത ഒരു മെഡല്‍ പോലെ ധരിച്ചുനടക്കാറുണ്ട്.. അവരുടെ താഴ്ന്നുകൊണ്ടിരിക്കുന്ന സ്‌കൂള്‍ ഗ്രേഡുകള്‍ മറയ്ക്കാനും അവര്‍ ഇക്കാര്യം എടുത്തിടും. പക്ഷെ ഒരു കാര്യം പറയാം. നമുക്ക് പഠിക്കാനും പാകപ്പെടാനും ചിന്തിക്കാനും കൃത്യമായ അന്തരീക്ഷം ആവശ്യമാണ്. ജീവിതവും ബിസിനസ്സും സ്വയംപഠിക്കുക ബുദ്ധിമുട്ടാണ്. ഒരു അടിത്തറയുള്ള സ്‌കൂള്‍പഠനവും ബിസിനസ്സ് ബിരുദവും നിങ്ങളുടെ ചുമലിലെ പ്രധാന അലങ്കാരമായിരിക്കും എന്ന് മറക്കരുത്.
മികച്ച ബിസിനസ്സുകള്‍ക്ക് പിന്നിലെ യാദൃച്ഛികത: സെറന്റിപിറ്റി (ലെൃലിറശുശ്യേ) എന്നൊരു ഇംഗ്ലീഷ് വാക്കുണ്ട്. അതിനര്‍ത്ഥം യാദൃച്ഛികമായി നല്ലത് കണ്ടെത്താനുള്ള കഴിവ് എന്നാണര്‍ത്ഥം. വന്‍ വിജയങ്ങള്‍ കൊയ്ത പല ബിസിനസ്സിന് പിന്നിലും ഈ സെറന്റിപിറ്റി ഉണ്ട്. വലിയ വിജയങ്ങള്‍ നേടിയ ബിസിനസ്സുകാര്‍ പറഞ്ഞുകേള്‍ക്കാറുണ്ട്: ്- ‘എല്ലാം സംഭവിച്ചത് തികച്ചും യാദൃച്ഛികമായിട്ടാണ്’. യാദൃച്ഛികമായി സംഭവിക്കുന്നതിനെ ഒരിക്കലും ആസൂത്രിതമായി ഉണ്ടാക്കിയെടുക്കാന്‍ കഴിയില്ല. സാധാരണക്കാര്‍ ബി, സി, ഡി എന്നീ പോയിന്റുകളിലൂടെ കടന്നുപോകുന്നത് ‘എ’ യില്‍ നിന്നും ‘ഇ’യിലേക്കുള്ള യാത്രയ്ക്കിടയിലാണ്. മുന്‍കൂട്ടിയുള്ള ആസൂത്രണത്തിലൂടെ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നാണക്കേടൊന്നുമില്ല. ഒരു പക്ഷെ നല്ലയൊരു ആസൂത്രണമായിരിക്കും നിങ്ങളെ വിജയം എന്ന് വിളിക്കുന്ന ഒന്നിനടുത്തേക്ക് കൊണ്ടുപോകുന്നത്.
വ്യവസായസംരംഭകത്വം എന്ന ഒറ്റമൂലി ഇല്ല: മഹാ•ാരായ ബിസിനസ്സുകാരുടെ കഥകള്‍ വായിക്കുന്നത്, അവരുടെ ഉയര്‍ച്ചതാഴ്ചകളും അഗ്നിപരീക്ഷകളും മനസ്സിലാക്കുന്നത് വളരെ രസകരമാണ്. ഓരോ വ്യവസായസംരംഭകന്റെയും ജീവിതത്തിലെ ‘എന്റെ കഥ’ എന്ന് വിളിക്കുന്ന ഭാഗം ആഴത്തില്‍ പഠിക്കേണ്ട ഒന്നാണ്. ബിസിനസ്സിലെ തോല്‍വികളും വിജയം പോലെ തന്നെ തുല്ല്യപ്രാധാന്യമുള്ള കഥകളാണ്. പക്ഷെ തോല്‍വികള്‍ നമുക്ക് പകര്‍ത്താന്‍ കഴിയുന്ന ഒന്നല്ല. തോല്‍വിയിലെ അനുഭവങ്ങളും പിന്തുടരാവുന്ന ഒന്നല്ല. ഈ കഥകളില്‍ നിന്നും വ്യവസായസംരംഭകത്വത്തിന്റെ അക്ഷരമാലയും വ്യാകരണവും പഠിക്കാമെങ്കിലും നിങ്ങളുടെ കഥ നിങ്ങള്‍ സ്വന്തമായി എഴുതേണ്ട ഒന്നാണ്; നിങ്ങളുടെ ബിസിനസ്സ് യാത്രയുടെ തിരക്കഥ നിങ്ങള്‍ സ്വയം തയ്യാറേക്കേണ്ട തുമാണ്.
എല്ലാകഥയുടെയും ഒടുവില്‍ ഒരു പ്രതീക്ഷയുടെ വെള്ളിവെളിച്ചം ഉണ്ട്. ഒരു വ്യവസായി വിജയകഥ രചിക്കുമ്പോള്‍ അതേ സമയം തന്നെ മറ്റിടങ്ങളില്‍ നൂറകണക്കിന് പേര്‍ ബിസിനസ്സില്‍ തോറ്റിട്ടുണ്ടാകും. ഇവരില്‍ പലരും എല്ലായ്‌പോഴും തൊഴിലും, കുടുംബവും ഒഴിവുനേരങ്ങളും എങ്ങിനെ തുലനം ചെയ്തു പോകണമെന്ന് അറിയുന്ന ആളുകളായിരിക്കണമെന്നില്ല. വ്യവസായസംരംഭകത്വം ഒരു അഭിനിവേശം ആണ്. വലിയൊരു ത്യാഗത്തില്‍ നിന്നാണ് മികച്ച കലാരചന, സംഗീതം, എഴുത്ത് എന്നിവ ജനിക്കുന്നത്. ബിസിനസ്സിന്റെ കാര്യത്തില്‍, ചിലപ്പോള്‍ ഇരുട്ടുനിറഞ്ഞ സുദീര്‍ഘമായ യാത്രയ്‌ക്കൊടുവിലാണ് വിജയം ജനിക്കുന്നത്. തോല്‍വിയായിരിക്കും മിക്കപ്പോഴും ഫലം. പക്ഷെ യഥാര്‍ത്ഥ വ്യവസായസംരംഭകര്‍ ഒന്നും വകവയ്ക്കാതെ അവരുടെ സ്വപ്‌നങ്ങള്‍ പിന്തുടരും.
ഓരോരുത്തരുടെയും ഹൃദയത്തില്‍ ഒരു വ്യവസായസംരംഭകനുണ്ട്. നമ്മളില്‍ പലരും നമ്മുടെ വിദ്യഭ്യാസം, മാതാപിതാക്കള്‍, അതാതു കാലത്തിന്റെയും സമൂഹത്തിന്റെയും ട്രെന്‍ഡുകള്‍ എന്നീ ഘടകങ്ങള്‍ തീരുമാനിക്കുന്നതിനനുസരിച്ച് പ്രൊഫഷനുകള്‍ തെരഞ്ഞെടുക്കുന്നവരാണ്. പക്ഷെ ഓരോ അവസരങ്ങളിലും ഉള്ളിലെ ബിസിനസ്സുകാരന്‍ എന്ന വ്യക്തി തലപൊക്കാറുണ്ട്- നമ്മള്‍ കൂടുംബപരിപാടികള്‍ നടത്തുമ്പോള്‍, സാമുദായിക പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍, ജോലി സ്ഥലത്ത് അവിശ്വസനീയമായ ചര്‍ച്ചകള്‍ നടത്തുമ്പോള്‍, വിപണന തന്ത്രങ്ങള്‍ മെനയുമ്പോള്‍…..ഇതുപോലെ യഥാര്‍ത്ഥജീവിതത്തിലെ ഒട്ടേറെ സന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമ്പോഴെല്ലാം നമ്മളിലെ ബിസിനസ്സ് സംരംഭകന്‍ തലപൊക്കാറില്ലേ?……
വ്യവസായസംരംഭകനെക്കുറിച്ച് ഡിക്ഷ്ണറിയില്‍ നിര്‍വ്വചിക്കുന്നതിങ്ങിനെ: സാധാരണയായി മുന്‍കയ്യും റിസ്‌കും എടുത്ത് ഒരു സംരംഭം, പ്രത്യേകിച്ച് ബിസിനസ്സ് സംരംഭം, മാനേജ് ചെയ്യുകയും സംഘടിപ്പിക്കുകയും ചെയ്യുന്ന ആളെയാണ് വ്യവസായസംരംഭകന്‍ എന്ന് വിളിക്കുന്നത്. എന്നാല്‍ ജ•സിദ്ധമായ താല്പര്യങ്ങള്‍ നമ്മുടേതായ ശൈലികളും മുന്‍ഗണനകളും നമ്മളില്‍ ഉണ്ടാക്കുന്നു. സ്വയം തൊഴില്‍ കണ്ടെത്തിയവര്‍ക്കോ ബിസിനസ്സുകാര്‍ക്കോ ഉള്ള ചോദ്യാവലികള്‍ മാത്രമല്ലിത്. ആത്മപരിശോധന നടത്താനാഗ്രഹിക്കുന്നവര്‍ക്കും ചിന്തിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ്. നമ്മുടെ ഉള്ളിലുറങ്ങുന്ന വ്യവസായസംരംഭകനെ നിരീക്ഷിച്ചറിയാനുള്ള ഒരു ചെറിയ ശ്രമമാണ് ഇവിടെ നടത്തുന്നത്.
വിവിധതരത്തിലുള്ള അഞ്ച് വ്യവസായ സംരംഭകരെയാണ് ഞാന്‍ പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നത്: 1. നേതാവായ വ്യവസായസംരംഭകന്‍ അഥവാ സിംഹം
2. വേഗത്തില്‍ ചലിക്കുന്ന വ്യവസായസംരംഭകന്‍ അഥവാ കീരി
3. യാഥാസ്ഥിതികനായ വ്യവസായസംരംഭകന്‍ അഥവാ ബീവര്‍
4. സാഹചര്യത്തിനൊത്ത് മാറുന്ന വ്യവസായസംരംഭകന്‍ അഥവാ കുരങ്ങ്
5. കെട്ടിപ്പടുക്കുന്ന വ്യവസായസംരംഭകന്‍ അഥവാ ആന
മേല്‍പ്പറഞ്ഞ ഓരോ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വ്യത്യസ്തമായ ശൈലികളും ചില പൊതു സ്വഭാവങ്ങളും ഉണ്ട്. ഇത് അവരുടെ സ്വഭാവസവിശേഷതകളെക്കുറിച്ചുള്ള അലിഖിതനിയമങ്ങളല്ല. ഇതില്‍ ഏതെങ്കിലുമൊരാളുടെ ശൈലി മറ്റാരുടെയെങ്കിലും ശൈലിയേക്കാള്‍ മികച്ചതുമല്ല. പ്രധാനമെന്തെന്നാല്‍, ഒാരോരുത്തരുടെയും സ്ഥിതിവിശേഷങ്ങള്‍ക്കുമനുസരിച്ച് ഒാരോ ശൈലി സ്വീകരിക്കുക എന്നതാണ്. ഇവിടെ പൊതുവായ ചില ശൈലികളില്‍ പെട്ട അഞ്ച് ബിനിസ്സുകാരുടെ ശീലങ്ങളും ശൈലികളുമാണ് അല്പംകൂടി വിശദമായി പരിചയപ്പെടുത്തുന്നത്.
നേതാവായ വ്യവസായസംരംഭകന്‍ അഥവാ സിംഹം
സ്ത്രീകളിലും പുരുഷന്‍മാരിലുമുള്ള വ്യക്തിപ്രഭാവമുള്ള വ്യവസായസംരംഭകരാണ് ഇക്കൂട്ടര്‍. അവര്‍ ആത്മവിശ്വാസം പകര്‍ന്നുകൊണ്ടേയിരിക്കും, മറ്റുള്ളവരെ ആകര്‍ഷിക്കും, അവരുടെ പ്രവര്‍ത്തിയിലൂടെ മറ്റുള്ളവരെ പ്രചോദിപ്പിക്കും. അവരുടെ കമ്പനികള്‍ ഇത്തരം വ്യക്തികളുടെ പേരില്‍ അറിയപ്പെടും. അവര്‍ പണിതുയര്‍ത്തിയ വ്യവസായസ്ഥാപനത്തിന്റെയത്രയോ അതല്ലെങ്കില്‍ അതിനേക്കാള്‍ വലിയതോ ആയിരിക്കും അവരുടെ വ്യക്തിത്വം. ഇവര്‍ക്ക് വളരെ വിശ്വസ്തരായ അനുയായികളെ സൃഷ്ടിക്കാനുള്ള കഴിവുണ്ടായിരിക്കും. ജോലിക്കാരും ഇവര്‍ സ്ഥാപിച്ച വ്യവസായസ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടും. അവര്‍ ദ്രുതഗതിയിലുള്ള വലിയ മാറ്റങ്ങള്‍ ഇഷ്ടപ്പെടും. എപ്പോഴും സ്‌റ്റേജിന് മുകളില്‍ കയറിനിന്ന് അവരുടെ ടീമിന് നിര്‍ദേശങ്ങള്‍ നല്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും.
ചിലപ്പോള്‍ അവര്‍ പിന്‍ഗാമികളെ സൃഷ്ടിക്കാന്‍ കഷ്ടപ്പെടും. അവരുടെ സ്വാധീനശക്തിയുടെ പ്രഭാവലയം അവരുടെ മക്കളെയും ജൂനിയര്‍ ജീവനക്കാരെയും ദുര്‍ബലരാക്കുമെന്നതിനാല്‍ പിന്തുടര്‍ച്ചയായി വരേണ്ട ടീമിനെ വികസിപ്പിക്കുന്നതില്‍ അവര്‍ പരാജയപ്പെടും.
വേഗത്തില്‍ ചലിക്കുന്ന വ്യവസായസംരംഭകന്‍ അഥവാ കീരി
സ്പീഡാണ് ഇവരുടെ പ്രധാന ശക്തി. അവര്‍ ഒരു ബിസിനസ്സ് ആരംഭിക്കുന്നു, പിന്നീട് വേഗതയില്‍ മുന്നോട്ട് നീങ്ങാന്‍ അങ്ങേയറ്റം കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നു. അവര്‍ പ്രകൃത്യാ തന്നെ പുതുമകള്‍ തേടുന്നവരായിരിക്കും. എപ്പോഴും കൂടുതല്‍ മെച്ചപ്പെട്ടതെന്തെങ്കിലും സൃഷ്ടിക്കണമെന്നത് നോക്കിക്കൊണ്ടിരിക്കുന്നവരായിരിക്കും ഇക്കൂട്ടര്‍. വെല്ലുവിളികള്‍ സൃഷ്ടിക്കുന്ന അന്തരീക്ഷത്തില്‍ തഴച്ചുവളരുന്നവരായിരിക്കും. എത്ര വലിയ ശത്രുക്കളായാലും ഇവര്‍ ഭയപ്പെടുകയില്ല. നിരന്തരപരിശ്രമത്തിലൂടെ തടസ്സങ്ങള്‍ നീക്കുന്നവരായിരിക്കും ഇവര്‍. ഒരിക്കലും പാതിവഴിയില്‍ ഒന്നും ഉപേക്ഷിക്കുന്നവരായിരിക്കില്ല. സിംഹം പോലും ഈ കീരിയെ പേടിക്കും.
ഇക്കൂട്ടര്‍ മടിയ•ാരാണെന്ന് തോന്നിക്കും. കാര്യങ്ങള്‍ക്ക് സാവധാനത്തിലായിരിക്കും തുടക്കമിടുക. പക്ഷെ ഒരിക്കല്‍ കളിക്കളത്തിലിറങ്ങിയാല്‍ അവരെ പിന്തിരിപ്പിക്കാനാവില്ല. മനസ്സില്‍ ഒരു പ്രത്യേകലക്ഷ്യം വച്ചുകൊണ്ടായിരിക്കും അവര്‍ പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നത്. മാറിക്കൊണ്ടിരിക്കുന്ന ഒരു ബിസിനസ്സ് അന്തരീക്ഷത്തില്‍ ആശയക്കുഴപ്പത്തിലാകുന്നവര്‍കൂടിയാണ് ഇവര്‍.
യാഥാസ്ഥിതികനായ വ്യവസായസംരംഭകന്‍ അഥവാ ബീവര്‍
നേരായിരിക്കുക എന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്രചോദനം. ദീര്‍ഘകാലം നിലനില്ക്കാന്‍ ശേഷിയുള്ള സ്ഥാപനങ്ങളാണ് ഇക്കൂട്ടര്‍ പണിതുയര്‍ത്തുക. കുഴപ്പം പിടിച്ച ബിസിനസ്സ് കാലാവസ്ഥകളില്‍ അവര്‍ എപ്പോഴും ആസൂത്രണം ചെയ്യുകയും കാര്യങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയും ചെയ്യും. അവര്‍ വിശദാംശങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കും. സ്വന്തമായി ജോലിചെയ്യാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. സ്വന്തം ചോദ്യങ്ങള്‍ക്ക് തുടര്‍ച്ചയായി ഉത്തരങ്ങള്‍ തേടുന്നവരായിരിക്കും. യാഥാസ്ഥിതികമായ വസ്തുതകള്‍ അന്വേഷിക്കുന്നവരുമായിരിക്കും. ഭാവിയിലെ ഓരോ രംഗങ്ങളും ആസൂത്രണം ചെയ്യാന്‍ ഇവര്‍ ഇഷ്ടപ്പെടും. സുരക്ഷിതമായ ഒരു നാളേയ്ക്കുവേണ്ടി അവര്‍ കരുതലുകള്‍ നടത്തും. വളര്‍ച്ചയേക്കാള്‍ സ്ഥിരതയ്ക്ക് വേണ്ടിയാണ് ഇവര്‍ എപ്പോഴും ആസൂത്രണം ചെയ്യുക.
അവര്‍ക്ക് എല്ലാ ഉത്തരങ്ങളും ആവശ്യമാണ്. നാളെയെക്കുറിച്ച് ഒരു വ്യക്തമായ ധാരണയില്ലാതെ ഇവര്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല. എപ്പോഴും വസ്തുതകള്‍ തേടിക്കൊണ്ടിരിക്കുന്ന ഇവരുടെ സ്വഭാവം കാരണം വിപണിയില്‍ ഇവരുടെ വേഗം കുറഞ്ഞുകൊണ്ടിരിക്കും. പക്ഷെ ഈ ഗെയിം ഇവര്‍ക്ക് ഇഷ്ടവുമായിരിക്കും.
സാഹചര്യത്തിനൊത്ത് മാറുന്ന വ്യവസായസംരംഭകന്‍ അഥവാ കുരങ്ങ്
ചില സംരംഭകര്‍ ഏത് എതിര്‍കാലാവസ്ഥയിലും പി•ാറില്ല. അവര്‍ പുതിയ മാറ്റങ്ങള്‍ക്കൊത്ത് കാര്യങ്ങള്‍ വിലയിരുത്തും, മാറാന്‍ ശ്രമിക്കും, മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ കളം മാറ്റിച്ചവിട്ടും. അവര്‍ സ്വന്തം മേഖലയില്‍ തുടക്കക്കാരായിരിക്കും. പരീക്ഷണങ്ങളുടെ കാര്യത്തില്‍ രാജാവായിരിക്കും. അവര്‍ക്ക് അനുകരിക്കാനും വേഗത്തില്‍ കാര്യങ്ങള്‍ കണ്ടുപിടിക്കാനും നിലവിലുള്ളതിനെ മെച്ചപ്പെടുത്താനും കഴിവുണ്ട്. വ്യത്യസ്തങ്ങളായ സന്ദര്‍ഭങ്ങളില്‍ നിന്നും സമൂഹത്തില്‍ അംഗീകരിക്കപ്പെട്ട അളവുകോലുകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളും. ഇവര്‍ ഒരേസമയം നിരവധി പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ ഇഷട്‌പ്പെടുന്നവരായിരിക്കും. ഇഷ്ടപ്പെടുന്നതെന്തും ചെയ്യാനും ചിന്തകളില്‍ വഴക്കം സൂക്ഷിക്കാനുമിഷ്ടപ്പെടുന്നവരാണ്.
ഇവരുടെ സ്പീഡും ചിന്താവേഗവും കര്‍മ്മചാതുരിയും കാര്യങ്ങള്‍ പഠിക്കാനുള്ള താല്പര്യവും താഴേത്തട്ടിലുള്ള ടീമംഗങ്ങള്‍ക്ക് ഇല്ലാത്തതിനാല്‍ ഇക്കൂട്ടര്‍ കൈകാര്യം ചെയ്യാന്‍ പ്രയാസമുള്ള സൂപ്പര്‍വൈസര്‍ ആയി അനുഭവപ്പെടും.
കെട്ടിപ്പടുക്കുന്ന വ്യവസായസംരംഭകന്‍ അഥവാ ആന
എല്ലാവരേയും ഒന്നിച്ച് നിര്‍ത്തുന്ന ബിസിനസ്സ് വ്യക്തികളാണ് ഇവര്‍. ഇവര്‍ കൂടുതലും ടീമായി നീങ്ങുന്നവരാണ്. ജീവനക്കാരുടെ ആഴത്തിലുള്ള ഇടപെടല്‍ ഉള്ള സ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കു ന്നവരായിരിക്കും. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ജനാധിപത്യം കാത്തുസൂക്ഷിക്കാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നു. ഒറ്റയടിക്ക് വന്‍വിജയം സൃഷ്ടിക്കുന്നതിന് പകരം തുടര്‍ച്ചയായി ചെറിയ ചെറിയ വിജയം നേടുന്നതില്‍ തൃപ്തരായിരിക്കും. സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതിലും നടപടിക്രമങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ഇവര്‍ ശ്രദ്ധാലുക്കളായിരിക്കും. കാര്യങ്ങള്‍ പിന്തുരുടന്നതില്‍ ഉത്സാഹികളുമായിരിക്കും.
മാറ്റങ്ങള്‍ക്കൊത്തു മുന്നേറുന്ന കാര്യത്തില്‍ അല്പം മെല്ലെപ്പോക്ക് നയമുള്ളവരാണ്. എല്ലാവരോടും ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കാനുള്ള പ്രവണതയുള്ളതിനാല്‍ ഇവര്‍ പൊടുന്നനെയുള്ള മാറ്റങ്ങള്‍ക്കൊത്ത് മാറാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ടുണ്ട്. മാറിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഇവര്‍ സമയമെടുക്കും.
വ്യവസായസംരംകത്വം ഒരു ദീര്‍ഘയാത്ര
നിങ്ങളുടെ നൈസര്‍ഗികമായ ശൈലി എന്തുമാകട്ടെ, നിങ്ങളുടെ ദൗര്‍ബല്യങ്ങള്‍ തിരിച്ചറിയുമ്പോഴാണ് നിങ്ങളുടെ കരു ത്ത് എന്തെന്ന് പിടികിട്ടുക. നമുക്ക് ഒത്തുപോകാന്‍ ബുദ്ധിമുട്ടുള്ള മേഖലകളില്‍ തുടര്‍ച്ചയായ പരിശീലനവും കരുതലുമുണ്ടെങ്കില്‍ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോകാനാവും. നമ്മുടെ സമീപനത്തില്‍ കൂടുതല്‍ വ്യത്യസ്തതകള്‍ സൃഷ്ടിക്കാനും സാധിക്കും. തലവേദനകള്‍ സൃഷ്ടിക്കുന്ന ഒട്ടേറെ ഇടങ്ങളിലൂടെ പോകേണ്ട ഒരു ദീര്‍ഘയാത്രയാണ് വ്യവസായസംരംഭകത്വം എന്നത്. നിങ്ങളുടെ ചുറ്റുപാടുകളില്‍ കാണുന്ന കാര്യങ്ങളില്‍ നിന്നും പഠിക്കുക. നിങ്ങളുടെ ആന്തരികാന്വേഷണത്തിന്റെ പാതയിലൂടെ മുന്നേറാന്‍ ഊര്‍ജ്ജവും ആത്മവിശ്വാസവും മാത്രം പോര. റിസ്‌കെടുക്കാനുള്ള കഴിവും ലക്ഷ്യം നിറവേറ്റുന്നതുവരെ അസ്വാസ്ഥ്യം കൊള്ളാനുള്ള മനസ്സും വേണം.
