ഡല്‍ഹിയില്‍ മുന്‍ എം.എല്‍.എ വെടിയേറ്റു മരിച്ചു

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ എം.എല്‍.എ ഭരത് സിങ് (38) അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ഞായറാഴ്ച രാത്രി മതചടങ്ങിനിടെയാണ് വെടിവെപ്പുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സിങ് ആസ്പത്രിയില്‍ വച്ചാണ് മരിച്ചത്.
കിഴക്കന്‍ ഡല്‍ഹിയിലെ നജഫര്‍ഗിലെ അഭിനന്ദന്‍ വാടികയില്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. സിങിന്റെ രണ്ട് അനുയായികള്‍ക്കും വെടിയേറ്റു. ഇവരുടെ നില ഗുരുതരമാണ്.
പത്ത്‌പേരടങ്ങുന്ന സംഘം ഏതാണ്ട് 15 തവണ വെടിയുതിര്‍ത്തു. ഗുഡ്ഗാവിലെ ആസ്പത്രിയില്‍ പ്രവേശിച്ച ഭരത് സിങിന്റെ ശരീരത്തില്‍ നിന്നും രണ്ട് വെടിയുണ്ടകള്‍ കണ്ടെടുത്തു.
