ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് നരേന്ദ്ര മോദി

ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് നരേന്ദ്ര മോദി

modiന്യൂഡല്‍ഹി: വിമുക്ത ഭടന്മാര്‍ക്ക് ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇതില്‍ മാറ്റമുണ്ടാകില്ലെന്നും മോദി ട്വീറ്റ് ചെയ്തു.

പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണെന്നും കൃത്യമായ ദിവസം ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ വ്യാഴാഴ്ച പറഞ്ഞിരുന്നു. പദ്ധതിയുടെ രണ്ടോ മൂന്നോ ഘട്ടങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ടെന്നും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് തീരുമാനം എടുക്കുന്നതിനുള്ള കാലതാമസമാണ് ഇപ്പോഴുള്ളതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഒരേ സേവന കാലാവധിയുള്ളവരും ഒരേ റാങ്കില്‍നിന്നു പിരിഞ്ഞവരുമായ എല്ലാ സൈനിക ഉദ്യോഗസ്ഥര്‍ക്കും ഇനി മുതല്‍ ഒരേ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയാണ് ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി. നിലവിലെ പദ്ധതി അനുസരിച്ച് നേരത്തേ വിരമിച്ചവര്‍ക്ക് കുറഞ്ഞ പെന്‍ഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പ് സമയത്ത് നരേന്ദ്രമോദി നല്‍കിയ വാഗ്ദാനമായിരുന്ന ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിക്കായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി 1000 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിരുന്നു. പദ്ധതി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച പൂനെയില്‍ പരീക്കര്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ നിന്ന് രണ്ടു ജവാന്മാര്‍ ഇറങ്ങിപ്പോയിരുന്നു.
ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പദ്ധതിക്ക് വേണ്ടി യു.പി.എ സര്‍ക്കാര്‍ പണം നീക്കിവച്ചതാണെന്നും എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആ പദ്ധതി നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടെന്നും രാഹുല്‍ പറഞ്ഞിരുന്നു.

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.