യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഫൈനലില്‍ ബാഴ്‌സയെ നേരിടാന്‍ യുവന്റസ്

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഫൈനലില്‍ ബാഴ്‌സയെ നേരിടാന്‍ യുവന്റസ്

uefaമാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തി ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസ് ഫൈനലില്‍. റയല്‍ മ!ഡ്രിഡിന്റെ തട്ടകമായ സാന്തിയാഗോ ബര്‍ണബ്യൂവില്‍ നടന്ന രണ്ടാംപാദ സെമിഫൈനല്‍ സമനിലയിലായതോടെ(1-1)യാണ് യുവന്റസ് ഫൈനലില്‍ പ്രവേശിച്ചത്.
റയലിനായി 23-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും യുവന്റസിനായി 57-ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ടയുമാണ് ഗോളുകള്‍ നേടിയത്. ഇതോടെ ചാംപ്യന്‍സ് ലീഗിലെ 77ാം ഗോള്‍ സ്വന്തമാക്കിയ റൊണാള്‍ഡോ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ലയണല്‍ മെസിക്കൊപ്പം ഒന്നാമതെത്തി. ഈ സീസണില്‍ ക്രിസ്റ്റ്യാനോ നേടുന്ന 55-ാമത് ഗോളാണിത്.

ഇരുപാദങ്ങളിലുമായി 3-2ന്റെ ലീഡ് നേടിയ യുവന്റസ് 12 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരാട്ടത്തിലേക്ക് യോഗ്യത നേടുന്നത്. ജൂണ്‍ ആറിന് ബെര്‍ലിനിലെ ഒളിമ്പിയ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ സ്പാനിഷ് കരുത്തരായ ബാഴ്‌സലോണയാണ് യുവന്റസിന്റെ എതിരാളികള്‍.

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.