പെരുവന്താനം സംഭവം നിര്‍ഭാഗ്യകരമാണെന്ന് അടൂര്‍ പ്രകാശ്

പെരുവന്താനം സംഭവം നിര്‍ഭാഗ്യകരമാണെന്ന് അടൂര്‍ പ്രകാശ്

Adoor-Prakashതിരുവനന്തപുരം: ഇ.എസ്. ബിജിമോള്‍ എം.എല്‍.എ എഡിഎമ്മിനെ കയ്യേറ്റം ചെയ്ത സംഭവം നിര്‍ഭാഗ്യകരമാണെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ്. ഉദ്യോഗസ്ഥരുടെ തെറ്റ് ചൂണ്ടിക്കാട്ടാമെന്നും പക്ഷേ കയ്യേറ്റത്തിന് മുതിര്‍ന്നത് ശരിയായില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനാണ് എ.ഡി.എം ശ്രമിച്ചതെന്നും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത് കാര്യങ്ങള്‍ നടത്താമെന്ന് ആരും കരുതരുതെന്നും മന്ത്രി വ്യക്തമാക്കി. വിവാദ എസ്റ്റേറ്റിലെ വഴിയില്‍ ഗേറ്റ് സ്ഥാപിച്ചാലും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെരുവന്താനത്ത് ഭൂവുടമ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെക്കുറിച്ച് നിയമസഭ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.എസ്. ബിജിമോള്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു മന്ത്രി. വിഷയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

 

വിഷയത്തില്‍ ടി.ആര്‍ ആന്‍ഡ് ടി കമ്പനിയും സംസ്ഥാന സര്‍ക്കാരും ഒത്തുകളിക്കുകയാണെന്നും എസ്റ്റേറ്റ് ഉടമ കടുത്ത മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നും ബിജിമോള്‍ ആരോപിച്ചു. എസ്റ്റേറ്റിന്റെ പ്രവര്‍ത്തനത്തില്‍ ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് നിയമസഭാ സമിതി അന്വേഷിക്കണമെന്നും ബിജിമോള്‍ ആവശ്യപ്പെട്ടു.

അതേസമയം ബിജിമോളുടേത് വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. എസ്റ്റേറ്റ് ഉടമയുടെ നിലപാടിനെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നും എഡിഎമ്മിന്റെ കൃത്യനിര്‍വഹണം തടസപ്പെടത്തിയത് ശരിയായില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.