മേളം ഉല്പന്നങ്ങള് എവിഎ ഗ്രൂപ്പ് ഏറ്റെടുത്തു
കൊച്ചി : മെഡിമിക്സ് സോപ്പിന്റേയും സൗന്ദര്യ സംവര്ധക ഉല്പന്നങ്ങളുടേയും നിര്മാതാക്കളായ എവിഎ ഗ്രൂപ്പ് ഇനി ഭക്ഷ്യവിപണിയിലേക്കും. ഇതിന്റെ മുന്നോടിയായി എംവിജെ ഫുഡ്സ് ഇന്ത്യ ലിമിറ്റഡിന്റെ മേളം ബ്രാന്ഡ്് ഉല്പന്നങ്ങള് എവിഎ ഗ്രൂപ്പ് ഏറ്റെടുത്തു.
മിഡില് ഈസ്റ്റ്, ഫാര് ഈസ്റ്റ് രാജ്യങ്ങള്, അമേരിക്ക, ബ്രിട്ടണ്, സിംഗപ്പൂര്, ആസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യെപ്പടുന്ന എംവിജെ ഫുഡ് ബ്രാന്ഡുകള്ക്കൊപ്പം മേളത്തിന്റെ ഉല്പാദന യൂണിറ്റുകളും എവിഎ ഏറ്റെടുത്തിട്ടുണ്ട്.
എവിഎ ഗ്രൂപ്പിന്റെ ഭക്ഷ്യവിപണിയിലേക്കുള്ള പ്രവേശനം ഒരു നാഴികകല്ലാണെന്ന് ഗ്രൂപ്പ് ചെയര്മാനും മാനേജിംഗ് ഡയറക്ടറുമായ എ.വി അനൂപ് പറഞ്ഞു. തുടക്കത്തില് തമിഴ്നാട്, കര്ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില് മേളം ഉല്പന്നങ്ങള് ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
വിദേശത്തും ഇന്ത്യയിലുമുള്ള മലയാളികളുമായി മേളത്തിന് അഭേദ്യമായ ബന്ധമാണുള്ളതെന്നും മേളം ഏറ്റെടുത്തതുവഴി എവിഎ ഗ്രൂപ്പിന് കൂടുതല് കരുേത്താടെ മറ്റുവിപണികളില് സ്ഥാനം ഉറപ്പിക്കാന് കഴിയുമെന്നും എംവിജെ ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയര്മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.കുര്യന് ജോണ് മേളാംപറമ്പില് വ്യക്തമാക്കി.
സഞ്ജീവനം ആയുര്വേദ തെറാപ്പി സെന്ററുകള്, സഞ്ജീവനം വെജിറ്റേറിയന് റെസ്റ്റോറന്റുകള്, ആരോഗ്യ ഉല്പന്നങ്ങള്. എഫ്എംസിജി, ഒടിസി ഉല്പന്നങ്ങള്, എവിഎ പ്രൊഡക്ഷന്സ് എന്നിവയാണ് എ.വി.എ ഗ്രൂപ്പിന്റെ മറ്റ് പ്രവര്ത്തന മേഖലകള്.

