‘പ്രേമ’ത്തിളക്കം: അനുപമ പരമേശ്വരന്‍

‘പ്രേമ’ത്തിളക്കം: അനുപമ പരമേശ്വരന്‍

anuഅല്‍ഫോണ്‍സ് പുത്രന്റെ രണ്ടാമത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘പ്രേമം’ പ്രണയത്തിന്റെ വര്‍ണ്ണശബളമായ ചിത്രശലഭങ്ങളെ പാറിച്ച് ലോകമെങ്ങും എത്തിക്കഴിഞ്ഞു. ചിത്രത്തിന്റെ വന്‍വിജയം അനുപമ പരമേശ്വരന്റെ ജീവിതത്തെ മാറ്റിമറിച്ചിരിക്കുന്നു. ജോര്‍ജ്ജിന്റെ (നിവിന്‍ പോളി) ആദ്യകാമുകിയായ മേരിയായാണ് അനുപമ പ്രേക്ഷകഹൃദയം കവര്‍ന്നത്. രണ്ടു പാട്ടുകളിലൂടെ- ആലുവാ പുഴയുടെ തീരത്ത്, പതിവായി ഞാന്‍- അനുപമ മലയാളിയുവത്വത്തിന്റെ ഹരമായി തീര്‍ിക്കുന്നു; ഒപ്പം തന്റേതായ സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ അനുപമ പ്രേക്ഷകര്‍ക്ക് അവിസ്മരണീയമായ അനുഭവമായി മാറി. ഈ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ടീമില്‍ ഇടംപിടിച്ചതില്‍ അനുപമ ഇപ്പോള്‍ ഏറെ സന്തോഷിക്കുന്നു.

ഇന്നസെന്റിന്റെ നാടായ ഇരിങ്ങാലക്കുടയില്‍ നിന്നുമാണ് ഈ 19-കാരി ‘പ്രേമം’ വരെ എത്തിയത്. തന്റെ ജന്മസിദ്ധമായ അഭിനയശേഷി കണ്ടെടുത്തതിനും ഒരു മികച്ച വ്യക്തിയായി വാര്‍ത്തെടുക്കപ്പെട്ടതിനും അനുപമ നന്ദിപറയുന്നത് തന്റെ വാസനകളെ സ്ഫുടം ചെയ്ത തൃശൂര്‍ നഗരത്തിനോടാണ് നന്ദി പറയുന്നത്. സിനിമാലോകത്ത് നിറമുള്ള ഒരു ഭാവിസ്വപ്‌നം കാണുകയാണ് ഈ പെണ്‍കുട്ടിയിപ്പോള്‍.

പ്രേമത്തിന്റെ നിമിഷങ്ങള്‍ യൂണിക് ടൈംസുമായി അനുപമ പങ്കുവയ്ക്കുന്നു:

1. പ്രേമത്തെ ചുരുക്കിപ്പറഞ്ഞാല്‍
പ്രണയത്തെക്കുറിച്ചാണ് ഈ ചിത്രം. എല്ലാവരും ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവച്ചറിഞ്ഞ ഒരു മനോഹരകാലഘട്ടത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്.

2. പ്രേമത്തിന്റെ വിജയത്തിനുശേഷം ലക്ഷക്കണക്കിന് ആരാധകര്‍ ഏറ്റെടുത്തപ്പോള്‍ എന്തു തോന്നി?
ചിത്രം ഇത്രയ്ക്കധികം പേരെ സ്പര്‍ശിച്ചെങ്കില്‍ അതിന് കാരണം ടീം വര്‍ക്കും പരസ്പരസഹായവുമാണ്. അതാണ് സ്‌ക്രീനില്‍ കണ്ടത്. ജനങ്ങള്‍ ഏറ്റെടുത്ത ഒരു തുടക്കത്തിനേക്കാള്‍ കൂടുതലായി എന്താണ് ഒരു പുതുമുഖത്തിന് മോഹിക്കാന്‍ കഴിയുക. ഞാനിപ്പോള്‍ ഹാപ്പിയാണ്. ലോകത്തിന്റെ നെറുകെയില്‍ എത്തിയ അനുഭവമാണിപ്പോള്‍ എനിക്ക്. അത് വാക്കില്‍ പ്രകടപ്പിക്കുക അസാധ്യം. അതൊരു വലിയ അനുഭവമാണ്. ഈ വലിയ വിജയം നടി എന്ന നിലയില്‍ എനിക്ക് കൂടുതല്‍ ഉത്തരവാദിത്വം നല്‍കുന്നു.

3. ഇത്രയ്ക്ക് വലിയ വിജയം പ്രതീക്ഷിച്ചിരുന്നോ?
തുറന്നുപറയട്ടെ. തീര്‍ച്ചയായും ഇല്ല. പക്ഷെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. ടീമില്‍ പരിപൂര്‍ണ്ണ വിശ്വാസം ഉണ്ടായിരുന്നു.

4. എങ്ങിനെയാണ് പ്രേമം ജീവിതത്തില്‍ യാഥാര്‍ത്ഥ്യമായത്?
എന്റെ കൂട്ടുകാരിയാണ് പ്രേമം എന്ന സിനിമയ്ക്കായി പുതുമുഖങ്ങളെ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് സോഷ്യല്‍ മീഡിയയില്‍ കണ്ടത്. അവള്‍ തന്നെ എന്റെ ഏതാനും ഫോട്ടോകളും സെല്‍ഫികളും അയച്ചുകൊടുത്തു. പിന്നീട് ഒഡീഷന് ശേഷം എന്നെ തിരഞ്ഞെടുത്തു. ഞാന്‍ ഇക്കാര്യത്തില്‍ എന്റെ കൂട്ടുകാരിയോട് ഏറെ കടപ്പെട്ടിരിക്കുന്നു.

4

5. സിനിമാപ്ശ്ചാത്തലം ഇല്ലാത്തതിനാല്‍ ക്യാമറയെ അഭിമൂഖീകരിക്കുമ്പോള്‍ സമ്മര്‍ദ്ദമുണ്ടായിരുന്നോ?
ഞാന്‍ തൃശൂരില്‍ നിന്നാണ് വരുന്നത്. കലകള്‍ക്കും സംസ്‌കാരത്തിനും ഏറെ പേരുകേട്ട നഗരമാണ് തൃശൂര്‍. ഞാന്‍ നാടകം, സംഗീതം, കല, നൃത്തം എന്നിവയിലെല്ലാം ഏറെ താല്‍പര്യം ഉള്ള വ്യക്തിയാണ്. എന്റെ അച്ഛനമ്മമാരുടെ സഹായത്തോടെ ഞാന്‍ എന്റെ ഈ ഇഷ്ടങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ ശ്രമിച്ചിരുന്നു. ഒരു നാടക ആര്‍ടിസ്റ്റും കൂടിയാണ് ഞാന്‍. അതുകൊണ്ട് സ്‌റ്റേജില്‍ കയറുമ്പോള്‍ സഭാകമ്പം ഇല്ല. പക്ഷെ ക്യാമറയെ ഫേസ് ചെയ്യുമ്പോള്‍ അല്പം ബുദ്ധിമുട്ടുണ്ടായിരുന്നു. എന്റെ തലമുടി, എന്റെ ലുക്ക് ഇതിനെക്കുറിച്ചെല്ലാം അപകര്‍ഷതാബോധം ഉണ്ടായിരുന്നു. പക്ഷെ എന്റെ ടീമംഗങ്ങളെല്ലാം തലമുടിയെ ആരാധിക്കാന്‍ തുടങ്ങുകയും എന്റെ ആത്മവിശ്വാസം കൂട്ടുകയും ചെയ്തു. സംവിധായകന്‍, സഹപ്രവര്‍ത്തകര്‍, ടീമംഗങ്ങള്‍ എല്ലാം എന്നെ കംഫര്‍ട്ടബിള്‍ ആക്കിയിരുന്നു. അത് എന്റെ ജോലി ഈസിയാക്കി.

6. അല്‍ഫോണ്‍സ് പുത്രനെയും അദ്ദേഹത്തിന്റെ സിനിമാശൈലിയെയും കുറിച്ച് എന്താണ് പറയാനുള്ളത്?
ഒറ്റവാക്കില്‍ ചുരുക്കിപ്പറഞ്ഞാല്‍ അദ്ദേഹം ഒരു രത്‌നമാണ്. ഒരു സംവിധായകന്‍ എന്നതിനേക്കാള്‍ ഉപരി മികച്ച ഒരു വ്യക്തിയാണ് അദ്ദേഹം. വളരെ വലിയൊരളവില്‍ അദ്ദേഹം എന്നെ സ്വാധീനിച്ചു. അദ്ദേഹം പ്രകൃതം കൊണ്ടേ ശുഭാപ്തിവിശ്വാസിയും തമാശ ഇഷ്ടപ്പെടുന്നയാളും ആണ്. പ്രേമം ഇത്രയ്ക്ക് വിജയിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ എല്ലാ ക്രെഡിറ്റും അദ്ദേഹത്തിനുള്ളതാണ്. അദ്ദേഹം ജോലിസമയത്ത് സമര്‍പ്പിതമനസ്സോടെ കഠിനമായി അധ്വാനിക്കും.

7. ഏതാണ് താങ്കളുടെ ഇഷ്ടചിത്രം? പ്രേമമോ അതോ നേരമോ?
തീര്‍ച്ചയായും പ്രേമം തന്നെ. കാരണം ഞാനും അതിന്റെ ഭാഗമായിരുന്നല്ലോ. (ചിരിക്കുന്നു). രണ്ടു ചിത്രങ്ങളും താരതമ്യം ചെയ്യാന്‍ പ്രയാസമാണ് കാരണം രണ്ടിന്റെയും ശൈലികള്‍ വ്യത്യസ്തമാണല്ലോ.

8. നിവിന്‍ പോളിയുമായി ചേര്‍ന്ന് ജോലി ചെയ്തതിന്റെ അനുഭവം എന്തായിരുന്നു?
നിവിന്‍ പോളി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരം ആയിരുന്നു. ഇനിയും അങ്ങിനെത്തന്നെയായിരിക്കും. കൂട്ടത്തില്‍ കൂടാന്‍ അദ്ദേഹം കുറച്ചുസമയമെടുത്തു. എങ്കിലും കൂട്ടുകൂടാന്‍ തോന്നുന്ന കളിതമാശകള്‍ ഉള്ള വ്യക്തിയാണ്. അദ്ദേഹം വളരെയധികം സഹായിക്കുകയും കരുതലെടുക്കുകയും ചെയ്തിരുന്നു.

9. മറക്കാനാവാത്ത പൊട്ടിച്ചിരിയുടെ നിമിഷങ്ങള്‍ എന്തെങ്കിലും?
എന്റെ ആദ്യ ഷൂട്ടിംഗ് ദിവസം…നിവിന്‍ ചേട്ടന്‍ സ്‌കൂള്‍ യൂണിഫോമില്‍ ഒരു അടിപൊളി പുഞ്ചിരിയുമായി എന്റെ മുന്നില്‍ വന്നിറങ്ങി. ആദ്യം എനിക്ക് ആരാണെന്ന് മനസ്സിലായില്ല. പിന്നീട് നിവിന്‍ പോളിച്ചേട്ടനാണ് മുന്നില്‍ നില്‍ക്കുന്നതെന്നറിഞ്ഞപ്പോള്‍ ഞാന്‍ അമ്പരന്നുപോയി. കഥാപാത്രത്തിന് വേണ്ടിയുള്ള നിവിന്‍ ചേട്ടന്റെ മാറ്റം അത്രയ്ക്ക് സ്വാഭാവികമായിരുന്നു.

10. മൂന്ന് മുഖ്യ പെണ്‍കഥാപാത്രങ്ങള്‍ ഉള്ള ഒരു ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ പേടിയുണ്ടായിരുന്നോ?
ഒരു ചിത്രത്തിന്റെ വിജയം അതിന്റെ കഥയാണ്. നടീനടന്മാര്‍ അല്ല. കഥ ആളുകളെ സ്പര്‍ശിച്ചാല്‍ അവര്‍ കഥാപാത്രങ്ങളുമായും നടീനടന്മാരുമായും സംവദിക്കും. അതുകൊണ്ട് ഞാന്‍ സായി പല്ലവിയുമായും (മലര്‍) മഡോണ സെബാസ്റ്റിയനുമായും (സെലിന്‍) ചേര്‍ന്ന് കന്നിയഭിനയം നടത്തുമ്പോള്‍ എനിക്ക് പേടിയില്ലായിരുന്നു.

11. മലരിനെക്കുറിച്ചും സെലിനെക്കുറിച്ചും
എനിക്ക് അവര്‍ രണ്ടുപേരുമായും കോമ്പിനേഷന്‍ സീനുകള്‍ ഇല്ലായിരുന്നു. പക്ഷെ ഞങ്ങള്‍ മൂന്നുപേരും സെറ്റില്‍ നല്ല സുഹൃത്തുക്കളായിരുന്നു. സായി പല്ലവിയുമായിട്ടായിരുന്നു ഞാന്‍ കൂടുതല്‍ അടുത്തത്.

CVR4

12. ഇവരില്‍ ആരാണ് പ്രേമത്തില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടത്? എന്തുകൊണ്ട്?
മലരിനെയായിരുന്നു എനിക്ക് ഇഷ്ടപ്പെട്ടത്. സായി പല്ലവിക്ക് വേണ്ടി മാത്രം ഉണ്ടാക്കപ്പെട്ടതുപോലെ ഒരു കഥാപാത്രമായിരുന്നു മലര്‍. അവര്‍ ആ കഥാപാത്രത്തോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തി. ചിത്രം കണ്ട എല്ലാവരും അവരുടെ കഥാപാത്രത്തോട് താദാത്മ്യപ്പെട്ടിട്ടുണ്ടായിരിക്കും. മലര്‍ തീര്‍ച്ചയായും ഒരു അത്ഭുതമാണ്.

13. ചിത്രത്തിലെ ഇഷ്ടപ്പെട്ട ഗാനം?
മലരേ എന്ന പാട്ടാണ് എനിക്ക് ഇഷ്ടമായത്. ഞാന്‍ കേട്ടതില്‍ വച്ചേറ്റവും നല്ല മെലഡിയാണ് അത്. അതിന്റെ വരികളും ദൃശ്യങ്ങളും ശരിക്കും ചിത്രത്തിനോട് ഇണങ്ങിച്ചേരുന്നവയാണ്.

14. ചിത്രത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗ്?
(ചിരിയോടെ) 3-4 പൊട്ടിച്ചിരിപ്പിക്കുന്ന ഡയലോഗുകള്‍ ഉണ്ട്. വിമല്‍ സാര്‍ (വിനയ് ഫോര്‍ട്ട്) മലരിനെ (സായി പല്ലവി) ഇംപ്രസ് ചെയ്യാന്‍ പറയുന്ന ഡയലോഗ്. ക്ലാസില്‍ ജാവയെപ്പറ്റി പറയുന്ന ഡയലോഗ്…’ജാവ വളരെ സിംപിള്‍ ആണ്….പിന്നെ വളരെ പവര്‍ഫുള്ളും ആണ്….’. പിന്നെ മലരിനെപ്പറ്റിയും ജോര്‍ജ്ജിനെപ്പറ്റിയും (നിവിന്‍ പോളി) ദേഷ്യത്തോടെ ഒരാള്‍ പറയുന്ന കമന്റ് ‘മാതാ പിതാ ഗുരു ദൈവം’
ജോര്‍ജ്ജിന്റെ ആദ്യത്തെ പ്രേമനൈരാശ്യം…അവന്‍ മേരിയെക്കുറിച്ച് അവനോട് തന്നെ പറയുന്ന ഒരു ഡയലോഗുണ്ട്…’ഒരു തേനീച്ചക്കൂടുപോലത്തെ മുടി…നീ പോടി ചാള മേരി’

15. ഏതെങ്കിലും സ്വപ്ന റോള്‍ ഉണ്ടോ?
ഉം….വെല്ലുവിളിയുള്ള ശക്തമായ കഥാപാത്രങ്ങള്‍ ഇഷ്ടപ്പെടുന്നു. കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ സിനിമയിലെ തബുവിന്റെ കഥാപാത്രം പോലെ ഒന്ന്. ശോഭനയും മഞ്ജുവാര്യരും ചെയ്ത കഥാപാത്രങ്ങള്‍ പോലെയുള്ളവ.

15. ഭാവിയില്‍ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന സംവിധായകര്‍?
അല്‍ഫോണ്‍സ് പുത്രനൊപ്പം ഇനിയും വര്‍ക്ക് ചെയ്യണമെന്നുണ്ട്. പിന്നെ മണിര്തനം സാര്‍….

17. അടുത്ത ചിത്രം?
ഞാന്‍ ചില തിരക്കഥകള്‍ വായിച്ചുകൊണ്ടിരിക്കുന്നു. സാവധാനത്തില്‍ എനിക്ക് ചേരുന്ന ഒരു സിനിമ സെലക്ട് ചെയ്യും.

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.