ശശി തരൂരിന് സോണിയ ഗാന്ധിയുടെ ശാസന

ശശി തരൂരിന് സോണിയ ഗാന്ധിയുടെ ശാസന

sasiന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ ശാസന. കോണ്‍ഗ്രസ് സമ്മേളനത്തിലെ വിവരങ്ങള്‍ തരൂര്‍ വഴി മാധ്യമങ്ങളിലൂടെ പരസ്യമാക്കിയതിനാണ് സോണിയ ഗാന്ധി തരൂരിന് താക്കീത് നല്‍കിയത്.

പ്രമുഖ ബി.ജെ.പി നേതാക്കളുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റ് തടസപ്പെടുത്തുന്നതിനോട് താന്‍ അനുകൂലിക്കുന്നില്ലെന്ന് തരൂര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് കോണ്‍ഗ്രസ് അധ്യക്ഷ രംഗത്തെത്തിയത്.

പാര്‍ട്ടിക്കെതിരായി പ്രസ്താവന നടത്തുന്നത് തരൂര്‍ ശീലമാക്കിയെന്നും സോണിയ കുറ്റപ്പെടുത്തി. ശശി തരൂര്‍ പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ച് പാര്‍ട്ടിക്കെതിരെ പ്രസ്താവനകളിറക്കുന്നതായി മറ്റ് എം.പിമാരും പരാതി നല്‍കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വ്യാപം, ലളിത് മോദി വിവാദങ്ങളില്‍ ആരോപണവിധേയരായ കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാസ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍ എന്നിവരുടെ രാജി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ്.

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.