സ്വര്ണ വില വീണ്ടും കുറഞ്ഞു
കൊച്ചി: രാജ്യത്ത് സ്വര്ണ വില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 19000 രൂപയായി. 2375 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.
ആഗോള വിപണിയില് ഡോളര് ശക്തിപ്രാപിക്കുന്നതിനാല് ദേശീയ അന്തര്ദേശീയ വിപണികളിലും സ്വര്ണവിലയിടിവ് തുടരുകയാണ്. ഓഗസ്റ്റില് വിവാഹ സീസണാകുന്നതോടെ വില ഉയരുമെന്ന പ്രതീക്ഷയിലാണ് വിപണി.
നിക്ഷേങ്ങള്ക്കുള്ള പലിശനിരക്ക് ഉയര്ത്താന് അമേരിക്ക തീരുമാനിച്ചതിനെത്തുടര്ന്ന് അന്താരാഷ്ട്ര നിക്ഷേപകര് സ്വര്ണം കൂട്ടത്തോടെ വിറ്റഴിച്ചതും ചൈന കൂട്ടത്തോടെ സ്വര്ണം വില്ക്കുന്നുവെന്ന വാര്ത്തയും വിപണിയെ പ്രതികൂലമായി ബാധിച്ചിരുന്നു.
ബുധനാഴ്ച സ്വര്ണം പവന് 80 രൂപ കുറഞ്ഞ് 19200 രൂപയായി. ഗ്രാമിന് 2400 രൂപയായിരുന്നു അന്നത്തെ വില.
Photo courtesy : Google /images may be subject to copyright

