വൈദ്യശാസ്ത്രത്തിനു അഭിമാനകരമായി ഹൃദയശസ്ത്രക്രിയ വിജയം

വൈദ്യശാസ്ത്രത്തിനു  അഭിമാനകരമായി ഹൃദയശസ്ത്രക്രിയ വിജയം

Heart_Transplant

കൊച്ചി: ഏവരും  ആകാംക്ഷയോടെ കാത്തിരുന്ന ആച്ചാടന്‍ വീട്ടില്‍ മാത്യൂ ആന്റണിയുടെ ഹൃദയശസ്ത്രക്രിയ വിജയകരം . കേരളത്തില്‍   എയര്‍ ആംബുലന്‍സ് ഉപയോഗിച്ച് ആദ്യമായാണ്  ഇത്തരത്തില്‍ ഹൃദയ കൈമാറ്റം നടത്തുന്നത് .  ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായി  ശസ്ത്രക്രിയക്ക് നേതൃത്ത്വം നല്‍കിയ മെഡിക്കല്‍ സംഘം അറിയിച്ചു.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നാവികസേനയുടെ പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരത്തു നിന്നും ഹൃദയം കൊച്ചിയിലെത്തിച്ചത്. മസ്തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം  പാറശാല സ്വദേശി അഡ്വ. എസ്. നീലകണ്ഠ ശര്‍മ (46) യുടെ ഹൃദയമാണ് മാത്യൂ ആന്റണിക്ക് പുതുജീവനേകാന്‍ എത്തിയത്.

എറണാകുളം ലിസി ആസ്പത്രിയില്‍ പുതിയ ഹൃദയം മാത്യുവില്‍ വെച്ചുപിടിപ്പിക്കാന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ തയ്യാറായി നിന്നു. ഇന്നലെ രാത്രി എട്ടിന് മുമ്പ് തുടങ്ങിയ ശസ്ത്രക്രിയ അഞ്ചു മണിക്കൂറിലധികം നീണ്ടു.

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.