കൊച്ചി ജലഗതാഗത വികസനത്തിന്‌ വായ്പയുമായി ജർമൻ ബാങ്ക്

കൊച്ചി ജലഗതാഗത വികസനത്തിന്‌ വായ്പയുമായി ജർമൻ ബാങ്ക്

20kijlp01_germa_20_2317945eകൊച്ചി : കൊച്ചിയുടെ ജലഗതാഗത വികസനത്തിന് 590 കോടിയുടെ സഹായവുമായി ജർമൻ വികസന ബാങ്കും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും . 819.27 കോടി രൂപയുടെ പദ്ധതി ആണ് നടപ്പാക്കുന്നത് . സംസ്ഥാന , കേന്ദ്ര സർക്കാരുകളുടെ അനുമതിയോടെ ഈ വർഷം അവസാനം അന്തിമ കരാർ ഒപ്പിടാനവുമെന്ന് കെ എം ആർ എൽ എംഡി ഏലിയാസ്‌ ജോർജ് അറിയിച്ചു.

കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ ജർമൻ വികസന ബാങ്ക് പദ്ധതിയ്ക്ക് അനുമതി നൽകും . പദ്ധതി സംബന്ധിച്ചു ജർമൻ സംഘം മുഖ്യമന്ത്രി , ഗതാഗത മന്ത്രി , പ്ലാനിംഗ് ബോര്ഡ് അംഗങ്ങൾ എന്നിവരുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയുരുന്നു. മന്ത്രിസഭയുടെ അംഗീകാരം ഈ മാസം തന്നെ കിട്ടിയേക്കും.

അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ രാജ്യത്ത് ആദ്യമായാണ് 80 % തുകയും വിദേശ വായ്പയായി ലഭിക്കുന്നത്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.