അസംഘടിത മേഖലയിലെ തൊഴിലാളികള്ക്കായി ഇ.എസ്.ഐ പദ്ധതി
ന്യൂഡല്ഹി: അസംഘടിത മേഖലയിലെ തൊഴിലാളികളെ കൂടി ഉള്പ്പെടുത്തി സേവന പരിധി വര്ധിപ്പിക്കുമെന്ന് ഇ.എസ്.ഐ കോര്പറേഷന് അറിയിച്ചു. കേന്ദ്ര തൊഴില് സഹമന്ത്രി ബണ്ഡാരു ദത്താത്രേയയുടെ അധ്യക്ഷതയില് ചേര്ന്ന ഇഎസ്ഐ കോര്പറേഷന് ബോര്ഡ് യോഗത്തിലാണ് തീരുമാനം.
ഓട്ടോറിക്ഷ ഡ്രൈവര്മാര്, നിര്മാണ കമ്പനി തൊഴിലാളികള്, അങ്കണവാടി ജീവനക്കാര് തുടങ്ങിയ മേഖലയിലുള്ള തൊഴിലാളികളെയാണ് ഇ.എസ്.ഐ സേവന പരിധിയില് ഉള്പ്പെടുത്താന് തീരുമാനമായത്. ഇതു സംബന്ധിച്ച് പുതിയ സമിതി രൂപീകരിക്കുമെന്നും തൊഴിലാളികളുടെ വിഹിതമുള്പ്പെടെയുള്ള കാര്യങ്ങള് സമിതി തീരുമാനിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ഇന്ത്യന് ലേബര് കോണ്ഫറന്സിന്റെ ശുപാര്ശ പ്രകാരമാണ് ഇഎസ്ഐ സേവനം അസംഘടിത മേഖലയിലേക്കും വ്യാപിപ്പിക്കുന്നത്. നിലവില് തൊഴി്ലാളികളില് നിന്ന് ശമ്പളത്തിന്റെ 1.75 ശതമാനവും തൊഴിലുടമയില് നിന്ന് 4.75 ശതമാനവുമടക്കം 6.5% തുകയാണ് വിഹിതമായി കോര്പറേഷനിലേക്ക് അടയ്ക്കുന്നത്.
Photo Courtesy : Google/ images may be subject to copyright