രാജ്യത്ത് വര്‍ഗീയതയെ തോല്‍പിക്കണം: പ്രധാനമന്ത്രി

രാജ്യത്ത് വര്‍ഗീയതയെ തോല്‍പിക്കണം: പ്രധാനമന്ത്രി

modiന്യൂഡല്‍ഹി: രാജ്യം 69-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയില്‍ രാവിലെ 7 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കമായത്.

രാജ്യത്ത് വര്‍ഗീയതയെ തോല്‍പിച്ച് ടീം ഇന്ത്യയായി പ്രവര്‍ത്തിക്കണമെന്നും അഴിമതിരഹിത ഇന്ത്യയെ സൃഷ്ടിക്കാന്‍ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നും അഭിസംബോധന പ്രസംഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

സൈനികര്‍ക്ക് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. കൂടുതല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ കൊണ്ടുവരുന്നതിന്റെ സാധ്യതകളെപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. സ്റ്റാര്‍ട്ട് അപ് ഇന്ത്യ & സ്റ്റാന്‍ഡ് അപ് ഇന്ത്യ എന്നതാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച രാജ്യമെങ്ങും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

Photo Courtesy : Google/ images may be subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.