റോക്ക് ഗാനവുമായി മോളി കണ്ണമാലി
‘കാലം കഥ പറയണ നേരം കാതോര്ക്കാന് എന്തു രസം’…. ജസ്റ്റ് മാരീഡ് എന്ന പുതിയ ചിത്രത്തിലെ അടിപൊളി ഗാനമാണിത്… ഗാനം ആലപിച്ചിരിക്കുന്നതോ മലയാളികളുടെ സ്വന്തം ചാളമേരി മോളി കണ്ണമാലിയും.
മോളിയും ബിബി മാത്യുവും ചേര്ന്ന് ആലപിച്ചിരിക്കുന്ന ഗാനം ഇതിനകം സോഷ്യല് മീഡിയയില് വൈറലായിക്കഴിഞ്ഞു. സജിമോന് ജനാര്ദ്ദനന്റെ വരികള്ക്ക് ദ ഫോര് സംഗീതം നിര്വ്വഹിച്ചിരിക്കുന്ന ഗാനം മോളി കണ്ണമാലിയുടെ ആലാപനവും പെര്ഫോമന്സും കൊണ്ട് ശ്രദ്ധയാകര്ഷിച്ചു കഴിഞ്ഞു.
സാജന് ജോണി സംവിധാനം ചെയ്യുന്ന ചിത്രത്തില് ശ്രീറാം രാമചന്ദ്രന്, നീരജ് മാധവ്, സീമ ജി നായര്, ജോയ് മാത്യു, പൊന്നമ്മ ബാബു, സേതുലക്ഷ്മി, ജയകൃഷ്ണന് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിഗ് ഡ്രീം എന്റര്ടൈന്മെന്റ്സ് നിര്മ്മിക്കുന്ന സിനിമക്ക് ബെന്നി എസ്ത്താക്കാണ് തിരക്കഥയെഴുതിയിരിക്കുന്നത്.
Photo Courtesy : Google/ images may be subject to copyright
