വിഴിഞ്ഞം തുറമുഖത്തിലേക്കും കണ്ണൂർ വിമാനത്താവളത്തിലേക്കും ദേശീയ പാത : ഗഡ്കരി

വിഴിഞ്ഞം തുറമുഖത്തിലേക്കും കണ്ണൂർ വിമാനത്താവളത്തിലേക്കും ദേശീയ പാത : ഗഡ്കരി

 

nitin-gadkari_75തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിലേക്കും കണ്ണൂർ വിമാനത്താവളത്തിലേക്കും ദേശീയ പാത നിർമ്മിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി . മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി നടത്തിയ കൂടികാഴ്ച്ചക്ക് ശേഷമാണ് ദേശീയ പാത നിർമ്മാണ പ്രവർത്തനത്തിൽ തീരുമാനമായത്.

ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗസമിതിയും രൂപികരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഭൂമി ഏറ്റെടുത്ത് നൽകുന്നതനുസരിച്ചു നിർമ്മാണം നടക്കും .കേരളത്തിലെ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാനമായും കൂടികാഴ്ചയിൽ ചര്‍ച്ചയായത്.

ദേശീയപാത വികസനത്തിന് ഭൂമിയേറ്റെടുക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഗഡ്കരിയെ അറിയിച്ചു. പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ്, ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.