കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി: വിശ്വാസത്തില്‍ നേടിയ വിജയം

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി: വിശ്വാസത്തില്‍ നേടിയ വിജയം

_MG_7920വിഗാര്‍ഡിന് ആ പേര് സമ്മാനിച്ച, കമ്പനിയ്ക്ക് വേണ്ടി ആദ്യ വോള്‍ട്ടേജ് സ്‌റ്റെബിലൈസര്‍ നിര്‍മ്മിച്ച കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ് വിഗാര്‍ഡിന്റെ മാനേജിംഗ് ഡയറക്ടര്‍. വിജയകരമായി പ്രവര്‍ത്തിക്കുന്ന വണ്ടര്‍ലാ എന്ന അമ്യൂസ്‌മെന്റ് പാര്‍ക്കിന്റേതുള്‍പ്പെടെ ഒട്ടേറെ വി-ഗാര്‍ഡ് ഗ്രൂപ്പ് കമ്പനികളുടെ തലപ്പത്തിരിക്കുന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സ്വന്തം വൃക്ക നല്‍കിക്കൊണ്ടാണ് കിഡ്‌നി ബാങ്കിന് തുടക്കമിട്ടത്. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ (കെഎഫ്‌ഐ) ആണ് കിഡ്‌നി ബാങ്കിന്റെ പ്രൊമോട്ടര്‍മാര്‍.

ഓര്‍മ്മക്കിളിവാതില്‍, ഒരു കിഡ്‌നിയിലേക്കുള്ള യാത്ര, പ്രാക്ടിക്കല്‍ വിസ്ഡം-1, പ്രാക്ടിക്കല്‍ വിസ്ഡം-2 തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയസമ്മാന്‍ പുരസ്‌കാരം, ഡെസ്റ്റിനേഷന്‍ കേരളയുടെ ടൂറിസം മാന്‍ ഓഫ് ദി യേര്‍ 2000, ബിസിനസ്സ് ദീപികയുടെ മില്ലേനിയം ബിസിനസ് മാന്‍ ഓഫ് ദി യേര്‍, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ എക്‌സലന്റ്‌സ് അവാര്‍ഡ് തുടങ്ങി ഒട്ടേറെ അവാര്‍ഡുകളും സ്വന്തമാക്കി.

ബാല്യകാലത്തെക്കുറിച്ച്….?
ഞാന്‍ ജനിച്ചു വളര്‍ന്നത് ഒരു പരിപൂര്‍ണ്ണഗ്രാമാന്തരീക്ഷത്തിലാണ്. ഗ്രാമത്തിലെ പച്ചപ്പിനോടും സൗന്ദര്യത്തോടും ഇടകലര്‍ന്ന് വളര്‍ന്നതിനാലാകാം, എനിക്ക് പ്രകൃതിയോട് പ്രത്യേക സ്‌നേഹമുണ്ട്. 15 വര്‍ഷത്തോളം ഡേ സ്‌കോളറായാണ് ഞാന്‍ പഠിച്ചത്. അതുകൊണ്ട് തന്നെ പ്രകൃതിയില്‍ അങ്ങേയറ്റം മുഴുകാനും കഴിഞ്ഞു. ഞാന്‍ ഈ പ്രകൃതിയുടെ അംശങ്ങള്‍ എന്റെ ഓഫീസിലേക്ക് വരെ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. ഈ കോണ്‍ക്രീറ്റ് ലോകത്തിനിടയില്‍ ഇലകളുടെ പച്ചപ്പ് കൊണ്ടുവരിക അത്ര എളുപ്പമല്ല. പക്ഷെ ഞങ്ങളുടെ എല്ലാ സംരംഭങ്ങളിലും ഞങ്ങളുടെ ഓഫീസുകളില്‍ പച്ചപ്പും കൂടി കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു. എന്റെ ഗ്രാമത്തിലെ മൂന്ന് ബിരുദാന്തരബിരുദധാരികളില്‍ ഒരാളാണ് ഞാന്‍. ഒരു ശാസ്ത്രജ്ഞന്‍ ആകണമെന്നതായിരുന്നു എന്റെ മോഹം. പക്ഷെ അതിന് സാധിച്ചില്ല. പകരം ഒരു ചെറിയ കമ്പനിയില്‍ സൂപ്പര്‍വൈസറായി ഞാന്‍ ജോലിക്ക് ചേര്‍ന്നു. ഓഫീസ് പ്രവര്‍ത്തിക്കാനുള്ള എല്ലാ കാര്യങ്ങളും ഞാന്‍ തന്നെ ചെയ്യണമായിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ ഒരു കാര്യം ഞാന്‍ ഓര്‍ത്തുപോകുന്നു. ആ കമ്പനി നന്നായി മുന്നോട്ട് പോയിരുന്നെങ്കില്‍ ഞാന്‍ ജീവിതത്തില്‍ ഇങ്ങിനെ ഒരു വഴിത്തിരിവിലേക്ക് പോകില്ലായിരുന്നു; ഇന്ന് ഞാന്‍ എത്തിയേടത്ത് എത്തില്ലായിരുന്നു. എന്റെ ഭാവി മുരടിക്കുമെന്നുറപ്പായപ്പോഴാണ് ഞാന്‍ ആ കമ്പനി വിട്ടത്. അന്ന് എന്റെ മാസശമ്പളം വെറും 850 രൂപയായിരുന്നു. അതായിരുന്നു ഞാന്‍ ജോലി രാജിവെക്കാന്‍ കാരണമായത്. എന്റെ ശമ്പളത്തിനേക്കാള്‍ കൂടുതല്‍ സമ്പാദിക്കണമെന്ന മോഹം മാത്രമായിരുന്നു എന്റെയുള്ളില്‍. വിശ്വാസത്തിന്റെ ഒരു കുതിച്ചുചാട്ടമായിരുന്നു അത്. എന്തെങ്കിലും തുടങ്ങാനായി എന്റെ കയ്യില്‍ പണമൊന്നും ഇല്ലായിരുന്നു. എന്റെ അച്ഛന്‍ ഇക്കാര്യത്തില്‍ എന്റെ ആരാധനാപാത്രവും പ്രചോദനവുമായി മാറി.. ബിസിനസ്സ് തുടങ്ങാനുള്ള പണത്തിന്റെ പാതി സംഘടിപ്പിക്കാനുള്ള വഴി ഞാന്‍ കണ്ടെത്തിയിരുന്നു. ബാക്കി അച്ഛന്‍ നല്‍കാമെന്നേറ്റു. പക്ഷെ വായ്പ നല്‍കാമെന്നേറ്റ ബാങ്ക് ഒടുവിലായപ്പോള്‍ പിന്‍വലിഞ്ഞു. പിന്നെ അച്ഛനാണ് എല്ലാ തുകയും തന്നത്. അച്ഛന് എന്നില്‍ വിശ്വാസമില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്നത്തെ നിലയില്‍ എത്തുമായിരുന്നോ എന്ന് സംശയിക്കുന്നു. ചില ഉല്‍പന്നങ്ങള്‍ കാണിച്ച് തരാനും, വില്‍പനയ്ക്കുള്ള സാധ്യതകള്‍ കാണിച്ചുതരാനും ഉല്‍പന്നത്തിന് എന്ത് വിലയിടണം എന്ന് തീരുമാനിക്കാനും എന്റെ സുഹൃത്തുക്കള്‍ സഹായിച്ചു. അങ്ങിനെ ഒരു പാടുപേര്‍ എന്റെ വളര്‍ച്ചയില്‍ എന്നെ സഹായിച്ചു.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.