ഹാര്‍വെസ്റ്റ് ഫ്രഷ് ഫാം: പ്രകൃതിയിലേക്കൊരു മടക്കം

ഹാര്‍വെസ്റ്റ് ഫ്രഷ് ഫാം: പ്രകൃതിയിലേക്കൊരു മടക്കം

007തേനി ജില്ലയില്‍ ആകാശവും മേഘങ്ങളും മലനിരകളും തൊട്ടുരുമ്മിനില്‍ക്കുന്ന കമ്പം താഴ്‌വരയിലെ ഹൃദയശാന്തതയിലാണ് ഹാര്‍വെസ്റ്റ് ഫ്രഷ് ഫാം. തേക്കടി കുമളിയില്‍ നിന്നും 15 മിനിറ്റ് താഴോട്ട് ഡ്രൈവ് ചെയ്താല്‍ ഹാര്‍വെസറ്റ് ഫ്രഷ് ഫാമില്‍ എത്താം. ശുദ്ധമായ, രാസവളങ്ങളുടെ വിഷം തൊട്ടുതീണ്ടാത്ത, ജൈവപഴത്തോട്ടത്തിന്റെ അനുഭവമാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. ഈ പഴത്തോട്ടത്തിലൂടെ ഒന്നു ചു

റ്റിയടിക്കണമെന്ന മോഹമുണ്ടോ? അതിനായി നിങ്ങളെ കാത്തിരിക്കുന്നതും പ്രകൃതിദത്തമായ ഒരു യാത്രാ കൗതുകമാണ് – ഒരു കാളവണ്ടി. അന്തരീക്ഷത്തിലേക്ക് വിഷംതുപ്പിയോടുന്ന യന്ത്രവണ്ടികളുടെ കൃത്രിമത്വങ്ങളില്ലാത്ത ഈ നാടന്‍ യാത്ര അവിസ്മരണീയമാണ്. പ്രധാനമായും മാതളനാരകം വിളയുന്ന ഈ പഴത്തോട്ടത്തിലൂടെയുള്ള യാത്ര നിങ്ങളെ മറ്റൊരു ലോകത്തെത്തിക്കും. ശുദ്ധമായ പ്രകൃതിയുടെ സംഗീതവും ശുദ്ധമായി വിളയുന്ന പഴങ്ങളുടെ മാധുര്യവും ആരാണ് എളുപ്പത്തില്‍ മറക്കുക? പപ്പായ, മുന്തിരി, തേനീച്ചക്കൂടിന്റെ ശേഖരമായ അപിയറി (ഇവിടെ ഏറ്റവും മികച്ച തേന്‍ ലഭിക്കുന്നു) എന്നിവയും ഈ തോട്ടത്തിന്റെ ഭാഗമാണ്. ഇതിനുപുറമെ തോട്ടത്തിലെ അതിഥികളായി കോഴികള്‍, പറക്കും താറാവുകള്‍, പശുക്കള്‍, താറാവ് എന്നിവയുമുണ്ട്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.