കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി: വിശ്വാസത്തില്‍ നേടിയ വിജയം

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി: വിശ്വാസത്തില്‍ നേടിയ വിജയം

chitതിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ?
ഞങ്ങള്‍ വാള്‍ ക്ലോക്കുകള്‍ പോലെ ചില ഉല്‍പ്പന്നങ്ങള്‍ ഇറക്കിനോക്കി. പിന്നീട് അതെല്ലാം വിജയമല്ലാത്തതിനാല്‍ നിര്‍ത്തേണ്ടിവന്നു. ഞങ്ങള്‍ വിജയകരമായ ഉല്‍പന്നങ്ങളെ മാത്രം ഓര്‍മ്മിക്കാനും പരാജയപ്പെട്ടവയെ നിര്‍ത്തലാക്കാനും തീരുമാനിച്ചു. 86ല്‍ ഒരു വലിയ തൊഴില്‍ പ്രശ്‌നം നേരിടേണ്ടി വന്നു. അപ്പോള്‍ ഞങ്ങള്‍ ഉല്‍പന്നങ്ങള്‍ പുറത്തുനിന്ന് നിര്‍മ്മിച്ച് വാങ്ങുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു. ഔട്ട്‌സോഴ്‌സിംഗ് എന്ന വാക്ക് ഇന്ന് എല്ലായിടത്തും പറഞ്ഞുകേള്‍ക്കുണ്ടെങ്കിലും ഞങ്ങള്‍ അന്നേ അത് പരീക്ഷിച്ചു. ചില സന്നദ്ധസേവനസംഘടനകളില്‍ നിന്നും ഉല്‍പന്നങ്ങള്‍ ഉണ്ടാക്കിവാങ്ങാന്‍ തീരുമാനിച്ചു. പരസ്പരം സഹായകരമായ രീതിയിലുള്ള ഒരു കൂട്ടുകെട്ടായി മാറി ഇത്. വിജയകരമായ തീരുമാനമായിരുന്നു ഞങ്ങള്‍ എടുത്തത്. ഇപ്പോള്‍ 70 ശതമാനം ഉല്‍പന്നങ്ങളും ഞങ്ങള്‍ പുറത്തുനിന്നും ഉണ്ടാക്കി വാങ്ങുകയാണ്. പക്ഷെ ഉല്‍പന്നത്തിന്റെ ഗുണനിലവാരവും സവിശേഷതകളും കര്‍ക്കശമായി ഞങ്ങള്‍ ഉറപ്പുവരുത്തുന്നുണ്ട്.

എങ്ങിനെയാണ് സാങ്കേതികവിദ്യ ഇന്നത്തെ വ്യവസായത്തെയും വ്യക്തിയെന്ന നിലയില്‍ താങ്കളെയും ബാധിച്ചത്?
ടെക്‌നോളജിയോട് എനിക്ക് പ്രത്യേക അഭിനിവേശം ഉണ്ട്. ഞാന്‍ എപ്പോഴും അപ്പപ്പോഴത്തെ സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാറുണ്ട്. സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന സോഷ്യല്‍മീഡിയയില്‍ ഞാനും സജീവമാണ്. പക്ഷെ ഒരു വ്യവസായി എന്ന നിലയില്‍ സാങ്കേതികവിദ്യയേക്കാള്‍ നിങ്ങളുടെ കാര്യനിര്‍വ്വഹണശേഷിയും കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള കഴിവും ആണ് പ്രധാനം. സാങ്കേതികവിദ്യകള്‍ അറിയാവുന്ന ഒരാളെ നിങ്ങള്‍ക്ക് ജോലിക്കെടുക്കാം. പക്ഷെ ഒരു വ്യവസായസംരംഭകന്‍ എന്ന നിലയില്‍ കമ്പനിയെ നയിക്കുന്ന ജോലി മറ്റൊരാളെ ഏല്‍പിക്കാന്‍ കഴിയില്ല. അത് നിങ്ങള്‍ തന്നെ ചെയ്യണം. അതിലെ വിജയവും പരാജയവും നിങ്ങളുടെ തന്നെ ഉത്തരവാദിത്വമാണ്.

സ്റ്റെബിലൈസറില്‍ നിന്നും വാട്ടര്‍ തീം പാര്‍ക്കിലേക്ക് ബിസിനസ് വൈവിധ്യവല്‍ക്കരിച്ചതിന് പിന്നില്‍?
അതിപ്പോള്‍ 20 വര്‍ഷമായി. വീഗാലാന്റിലേക്ക് ബിസിനസ് വൈവിധ്യവല്‍ക്കരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഡിസ്‌നി ലാന്റും ലോകമെമ്പാടുുമുള്ള അമ്യൂസ്‌മെന്റ് പാര്‍ക്കുകളും കണ്ടപ്പോഴാണ് എനിക്ക് ഇങ്ങനെ ഒരാശയം തോന്നിയത്. ഇതിന് പിന്നില്‍ വളരെ ഗൗരവതരമായ സാങ്കേതികവിദ്യകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ നിന്നുള്ള ഒരു കൗതുകത്തില്‍ നിന്നാണ് ഇതിന്റെ ഒരു ചെറിയ രൂപം കേരളത്തില്‍ സ്ഥാപിക്കാമെന്ന് തീരുമാനിച്ചത്. എന്തുകൊണ്ടാണ് ഇത്തരം സംരംഭങ്ങള്‍ ഇന്ത്യയില്‍ വിജയിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നതെന്നതിന്റെ കാരണങ്ങളെക്കുറിച്ച് ഞാന്‍ പഠിച്ചു. പലരും എന്നെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചു. പക്ഷെ ഞാന്‍ ധീരതയോടെ മുന്നോട്ട് പോയി. തുടക്കത്തില്‍ ആസൂത്രണം ചെയ്തതിനേക്കാള്‍ വലിയ വിജയമായി മാറി ഈ സംരംഭം. ആദ്യവര്‍ഷം തന്നെ ബിസിനസ് ലാഭത്തിലായി. ഇപ്പോള്‍ ഈ ബിസിനസ്സ് നാലിരട്ടി വലുതായി.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.