കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി: വിശ്വാസത്തില്‍ നേടിയ വിജയം

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി: വിശ്വാസത്തില്‍ നേടിയ വിജയം

_MG_8015വി-ഗാര്‍ഡിന്റെ പുതിയ തലമുറയിലെ മാനേജ്‌മെന്റിനെ എങ്ങനെ നോക്കിക്കാണുന്നു?
മിഥുനും അര്‍ജുനും ഈയടുത്തകാലത്ത് മാനേജ്‌മെന്റില്‍ ചേര്‍ന്നതിന് ശേഷമാണ് വടക്കേ ഇന്ത്യയിലേക്ക് ബിസിനസ് വ്യാപിപ്പിച്ചത്. ഞങ്ങള്‍ക്ക് ചെറിയതോതില്‍ കയറ്റുമതിയും ഉണ്ട്. അടുത്ത തലമുറ തലപ്പത്ത് എത്തിയതിന് ശേഷം കാര്യങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ട്. ഇപ്പോള്‍ കുടുംബത്തില്‍ എല്ലാവരും ബിസിനസ്സില്‍ വ്യാപൃതരാണ്. ഷീല വി-സ്റ്റാറിനെ നയിക്കുന്നു. ആദ്യകാലത്ത് ബാലാരിഷ്ടതകള്‍ ഉണ്ടായിരുന്നെങ്കിലും അത് വളരെ നല്ലരീതിയില്‍ വളരുന്നു. മിഥുന്‍ വണ്ടര്‍ ലായിലാണ് തുടങ്ങിയത്. ഞങ്ങള്‍ക്ക് ദക്ഷിണേന്ത്യയില്‍ ഒരു അടിത്തറ ഉണ്ടായിരുന്നതിനാല്‍ പിന്നീട് വടക്കേയിന്ത്യയിലേക്ക് കൂടി ഇത് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. അതും കൂടുതല്‍ ശാസ്ത്രീയമായ രീതിയില്‍. അതിന്റെ ഭാഗമായാണ് കമ്പനി ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഇത് ഒരു കമ്പനി എന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെയും ആസൂത്രിതമായ രീതിയിലും പ്രവര്‍ത്തിക്കാന്‍ സഹായകരമായി. ഞാനും ഇതില്‍ നിന്ന് വളരെയേറെക്കാര്യങ്ങള്‍ പഠിച്ചു. മക്കള്‍ രണ്ടുപേരും വിദേശത്ത് ബിരുദാനന്തരബിരുദം പഠിച്ചവരാണ്. അവര്‍ പഠനത്തിന്റെ ഭാഗമായി കൂടുതല്‍ മെച്ചപ്പെട്ടതും പരിഷ്‌കരിക്കപ്പെട്ടതുമായ മിടുക്കകള്‍ കൂടെക്കൊണ്ടുപോന്നു. പഴയ തലമുറയേക്കാള്‍ വളരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവരാണിവര്‍. മാനേജര്‍മാരോ സെക്രട്ടറിമാരോ കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ കാത്തിരിക്കാറില്ല. അവര്‍ എല്ലാം സ്വയം ചെയ്യാന്‍ ശ്രമിക്കുന്നു. മുന്നേറേണ്ട ഘട്ടത്തില്‍ ആത്മവിശ്വാസത്തോടെ ഇവര്‍ മുന്നേറുന്നു.

ജനപ്രിയനേതാക്കളേക്കാള്‍ താങ്കള്‍ വെട്ടിത്തുറന്ന് അഭിപ്രായപ്രകടനം നടത്തുന്നു. എങ്ങിനെയാണ് താങ്കള്‍ സ്വയം സജീവമായി നിലനില്‍ക്കുന്നത്?
എനിക്ക് ആരോടും കടപ്പാടില്ല. ഒന്നിനോടും അമിതമായ ആരാധനയും ഇല്ല. ഞാന്‍ കൃത്യമായി നികുതി കൊടുക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് എന്റെ അഭിപ്രായങ്ങള്‍ ആവശ്യമുള്ളപ്പോള്‍ തുറന്നുപറയാന്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ ആളുകളുമായി സംവദിക്കാനും എനിക്ക് ഇഷ്ടമാണ്.

പിന്നെ പുതിയ സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ പഴയത് പലതും കൂടെയുള്ളവരെ ഏല്‍പിക്കുന്ന സ്വഭാവം എനിക്കുണ്ട്. എന്റെ മക്കളുടെ കാര്യത്തിലും അതാണ് ചെയ്തത്. ഞാന്‍ ഉപദേശങ്ങളും പിന്തുണയും നല്‍കും. പക്ഷെ അവര്‍ സ്വന്തമായാണ് കാര്യങ്ങള്‍ മാനേജ് ചെയ്യുന്നത്. വി-ഗാര്‍ഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് ഞാന്‍ ഇപ്പോള്‍ നോക്കിനടത്തുന്നത്. ഒപ്പം മറ്റ് സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ഞാന്‍ ഇടപെടുന്നു.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.