കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി: വിശ്വാസത്തില്‍ നേടിയ വിജയം

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി: വിശ്വാസത്തില്‍ നേടിയ വിജയം

_MG_8014വൃക്ക ദാനം ചെയ്തതിനെക്കുറിച്ച്?
എന്റെ അടുത്ത ഒരു ബന്ധുവിന് വൃക്ക ആവശ്യമായി വന്നപ്പോള്‍ ഞാന്‍ ഇതിനെക്കുറിച്ച് ഏറെ പഠിച്ചു. നിങ്ങള്‍ പരിപൂര്‍ണ്ണ ആരോഗ്യവാനാണെങ്കില്‍ ഒരു വൃക്ക ദാനം ചെയ്താല്‍ ഒരു കുഴപ്പവും സംഭവിക്കില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചുപറയുന്നു. വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുമ്പോള്‍ നിസ്സഹായരാകുന്ന പലരെയും ഞാന്‍ കണ്ടു. കുടുംബക്കാരോ സുഹൃത്തുക്കളോ ഈ വേളയില്‍ സഹായിക്കാന്‍ മടികാട്ടുന്നു. സ്വയം ഒരു മാതൃക കാട്ടണമെന്ന് എനിക്ക് തോന്നി. ഇതോടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറുള്ളവരുടെ മനസ്സില്‍ നിന്നും ഭയം ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് തോന്നി. ഇത് മറ്റൊരാളുടെ ജീവിതം രക്ഷിക്കാന്‍ സഹായകരമാകും.

ചെറുപ്പക്കാര്‍ക്കുള്ള ഉപദേശം?
ഞാന്‍ വിധിയിലും ഭാഗ്യത്തിലും മാത്രമായി വിശ്വസിക്കുന്നില്ല. കഠിനാധ്വാനം, മിടുക്കോടെയുള്ള പ്രവര്‍ത്തനം, ദൃഢനിശ്ചയം എന്നിവയാണ് ജീവിതത്തില്‍ നിങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാല്‍ കഠിനാധ്വാനം കൊണ്ടുമാത്രം ഈ സമൂഹത്തില്‍ നിങ്ങളുടെ ലക്ഷ്യം കൈവരിക്കാന്‍ കഴിയണെന്നില്ല. നിങ്ങള്‍ക്ക് കൃത്യമായ കണക്കുകൂട്ടലും തന്ത്രങ്ങളും ഉറച്ചതീരുമാനങ്ങളും വേണം. ഗുണനിലവാരത്തെപ്പറ്റി നല്ല അവബോധം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് സത്യസന്ധരായ ബിസിനസ് പങ്കാളികളെ കിട്ടും.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.