കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി: വിശ്വാസത്തില്‍ നേടിയ വിജയം

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി: വിശ്വാസത്തില്‍ നേടിയ വിജയം

_MG_7950വി-ഗാര്‍ഡ് എന്ന ബ്രാന്‍ഡിന്റെ വളര്‍ച്ചയും വികാസവും?

വി-ഗാര്‍ഡിന്റെ വളര്‍ച്ച മെല്ലെയായിരുന്നു. തുടക്കത്തില്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പര്‍ച്ചേസിംഗ്, മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്, എച്ച്ആര്‍, സെയില്‍സ് അങ്ങിനെ എല്ലാത്തിനും ഒരൊറ്റയാള്‍ പട്ടാളം. പിന്നീട് കാര്യങ്ങള്‍ അല്‍പം പുരോഗമിച്ചപ്പോള്‍ ഓരോ ചുമതലകള്‍ക്കും ഞാന്‍ പുതിയ ആളുകളെ ജോലിക്കെടുക്കാന്‍ തുടങ്ങി. ഇപ്പോള്‍ 38 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും കമ്പനിയുടെ മെല്ലെയുള്ള വളര്‍ച്ചയില്‍ എനിക്ക് പശ്ചാത്താപമുണ്ട്. അത് കുറച്ചുകൂടി വേഗത്തിലാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

എല്ലാറ്റിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. പക്ഷെ റിസ്‌ക് എടുക്കുക എന്നത് ഒരു കഴിവാണ്. യുവാക്കളെ സംബന്ധിച്ചിടത്തോളം റിസ്‌ക് എടുക്കുക എന്നത് ധീരമായ ഒരു മാര്‍ഗ്ഗമാണ്.

ജീവിത വിജയം നേടാന്‍ സോഫ്റ്റ്‌സ്‌കില്‍ എത്രത്തോളം ഉപകാരപ്രദമാവും?

ആളുകളുമായും ബിസിനസ്സുകാരുമായും കാര്യങ്ങള്‍ സംവേദനം ചെയ്യുന്ന കാര്യത്തില്‍ ഞാന്‍ അത്ര മിടുക്കനല്ലായിരുന്നു. പക്ഷെ ബിസിനസ്സിന്റെ ഒരു ഘട്ടത്തില്‍ എന്റെ സോഫ്റ്റ് സ്‌കില്ലുകള്‍ (നന്നായി ആശയവിനിമയം നടത്താനുള്ള കഴിവ്) എല്ലാം ഒന്നു മൂര്‍ച്ചകൂട്ടിയെടുക്കണമെന്ന് എനിക്ക് തോന്നി. ഈ കഴിവ് കുറവാണെന്ന് മനസ്സിലാക്കിയ ഞാന്‍ ഇംഗ്ലീഷ് സ്പീക്കിംഗ്, ഫൈനാന്‍സ് ആന്റ് അക്കൗണ്ടിംഗ്, പ്രസന്റേഷന്‍ സ്‌കില്‍, സെയില്‍സ് തുടങ്ങിയ കാര്യങ്ങളില്‍ പരിശീലനം നേടാന്‍ തീരുമാനിച്ചു. എനിക്കുള്ള കൊമേഴ്‌സ് ക്ലാസ് രാവിലെ 6.30ന് തുടങ്ങിയിരുന്നു. കമ്പനിയെ അടുത്ത വളര്‍ച്ചയുടെ പാതയില്‍ എത്തിക്കാന്‍ വേണ്ടി ഞാന്‍ ബോധപൂര്‍വ്വം എന്റെ കഴിവുകളും അറിവുകളും വര്‍ധിപ്പിക്കാന്‍ ശ്രമിച്ചു. കാലം വളരെ മാറി. ഇപ്പോള്‍ സര്‍വ്വകലാശാല ബിരുദങ്ങളും സര്‍ട്ടിഫിക്കറ്റുകളും മറ്റും വെറും അലങ്കാരങ്ങള്‍ മാത്രമായി മാറിയിരിക്കുന്നു. പക്ഷെ ബിസിനസ്സുകാരന്‍ എന്ന നിലയില്‍ വിജയിക്കാന്‍ കാര്യങ്ങള്‍ അടിത്തട്ടില്‍ ഇറങ്ങിച്ചെന്ന് പഠിക്കേണ്ടതുണ്ട്. പരീക്ഷണങ്ങളും തെറ്റുകളും ചെയ്യണം. കാര്യങ്ങള്‍ നന്നായി ആസൂത്രണം ചെയ്യുകയും നടപ്പാക്കാന്‍ ശ്രമിക്കുകയും വേണം.

കാഴ്ചയിലൊന്നും ആളുകള്‍ മാറിയിട്ടില്ലെങ്കിലും അവര്‍ പണം ചെലവഴിക്കുന്ന രീതി പാടെ മാറി. ഞാന്‍ വി-ഗാര്‍ഡ് സ്റ്റെബിലൈസര്‍ വില്‍ക്കുമ്പോള്‍ വളരെ കുറച്ചുവീടുകളില്‍ മാത്രമേ ടിവിയും ഫ്രിഡ്ജും ഉണ്ടായിരുന്നുള്ളൂ. എനിക്ക് കിട്ടിയ വലിയ അനുഗ്രഹങ്ങളില്‍ ഒന്ന് 80കളിലെയും 90കളിലെയും ഗള്‍ഫ് ബൂം ആണ്. അക്കാലങ്ങളിലാണ് കേരളത്തിലെ വീടുകളില്‍ ടെലിവിഷനുകള്‍ എത്തിയത്. വി-ഗാര്‍ഡ് സ്റ്റെബിലൈസറിനുള്ള ഡിമാന്റ് മെല്ലെ കൂടിവന്നു. അല്‍പം തമാശയായി പറഞ്ഞാല്‍, ഇക്കാര്യത്തില്‍ കേരളസര്‍ക്കാരിന്റെ ഇലക്ട്രിസിറ്റി ബോര്‍ഡും ഞങ്ങളുടെ ബിസിനസിനെ സഹായിച്ചു. പവര്‍കട്ടും വോള്‍ട്ടേജ് വ്യതിയാനവും കാരണം സ്‌റ്റൈബിലൈസറുകള്‍ വീടുകളില്‍ അത്യാവശ്യമായി വന്നു.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.