സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ല: സുപ്രീം കോടതി
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി. പൊതുവിതരണം, പാചകവാതകം, മണ്ണെണ്ണ വിതരണം എന്നിവയ്ക്കല്ലാതെ മറ്റൊന്നിനും ആധാര്‍ നമ്പര്‍ ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിറക്കി.
ആധാര്‍ കാര്‍ഡിലെ വ്യക്തിപരമായ വിവരങ്ങള്‍ ക്രിമിനല്‍ കേസിന്റെ അന്വേഷണത്തിനല്ലാതെ മറ്റാരുമായും പങ്കുവയ്ക്കരുതെന്നും ഇക്കാര്യം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആധാര്‍ പദ്ധതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
ആധാര്‍ കാര്‍ഡ് സംബന്ധിച്ച് സുപ്രീം കോടതിയുടെ പല വിധികള്‍ തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നും ജഡ്ജിമാരായ ജെ. ചേലമേശ്വര്‍, എസ്.എ. ബോബ്‌ഡെ, സി.നാഗപ്പന്‍ എന്നിവരടങ്ങിയ മൂന്നംഗ ബഞ്ച് വിലയിരുത്തി.
Photo Courtesy : Google/ images may be subject to copyright
