വെയിറ്റിങ് ലിസ്റ്റിലാണെങ്കിലും ടിക്കറ്റ് റദ്ദാക്കാതെ മറ്റു ട്രെയിനുകളിൽ യാത്ര ചെയ്യാം
ട്രെയിൻ ടിക്കറ്റ് കണ്‍ഫേം ആകാതെ വീട്ടിൽ പോകണ്ട അവസ്ഥക്ക് വിരാമം . അവസാനനിമിഷം വരെ കാത്തിരുന്നിട്ടും ട്രെയിൻ ടിക്കറ്റ് കണ്‍ഫേം ആയില്ലെങ്കിൽ ഇനി ടിക്കറ്റ് റദ്ദാക്കേണ്ട.അതേ റൂട്ടിലോടുന്ന മറ്റു ട്രെയിനുകളിൽ അതേ ടിക്കറ്റിൽ യാത്രചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് റെയിൽവേ.
മറ്റു ട്രെയിനുകളിൽ വെയിറ്റിങ് ലിസ്റ്റുകാർക്ക് ബർത്ത് അനുവദിക്കാനുള്ള സംവിധാനം നടപ്പിലാക്കാനൊരുങ്ങുകയാണ് റയിൽവേ. ഈ സംവിധാനം നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പ്രാരംഭദിശയിലാണെന്നും എല്ലാ ട്രെയിനിലും നടപ്പാക്കുമെന്നും റയിൽവേ ബോർഡ് അഡീഷനൽ ഡയറക്ടർ ജനറൽ അനിൽ കുമാർ സക്സേന അറിയിച്ചു.യാത്രക്കാർക്ക് എത്തേണ്ട സ്ഥലത്ത് ബുദ്ധിമുട്ടില്ലാതെ എത്താൻ സാധിക്കുമെന്നതാണ് പ്രതീക്ഷ. കൂടാതെ റയിൽവേയ്ക്ക് ഉപയോഗം കുറഞ്ഞ ബർത്തുകൾ ഉപയോഗിക്കുന്നതിലൂടെ വരുമാനവും കണ്ടെത്താനാകും.
യാത്രക്കാർക്ക് അതേ റൂട്ടിലോടുന്ന മറ്റു ട്രെയിനുകളുടെ നമ്പർ നൽകും. ഇതിൽ നിന്ന് ഏതു ട്രെയിൻ വേണമെങ്കിലും തിരഞ്ഞെടുക്കാം. പദ്ധതി നടപ്പാക്കണമെങ്കിൽ സെന്റർ ഫോർ റയിൽവേ ഇൻഫർമേഷൻ സിസ്റ്റത്തിൽ (സിആർഐഎസ്) പ്രധാനപ്പെട്ട അപ്ഗ്രഡേഷനുകൾ നടത്തേണ്ടതുണ്ട്എന്നും സക്സേന കൂട്ടിച്ചേർത്തു.
Photo Courtesy : Google/ images may be subject to copyright

