മംഗള്യാനെ പറ്റി പഠിക്കാൻ നാസ എത്തുന്നു
ശാസ്ത്ര ലോകത്തെ അമ്പരിപ്പിച്ച മംഗള്യാനെ പറ്റി പഠിക്കാൻ നാസ എത്തുന്നു. മംഗൾയാനിൽ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളും പഠിക്കാനാണ് നാസ എത്തുന്നത്. ഐഎസ്ആർഒ സംഘം നാസ ശാസ്ത്രജ്ഞരുമായി ചേർന്ന് ചൊവ്വയെക്കുറിച്ച് വിശദമായി പഠിക്കും.
കാലാവധി കഴിഞ്ഞിട്ടും ചൊവ്വാഭ്രമണം തുടരുകയാണ് മംഗള്യാന്.
പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ കാര്യക്ഷമതയാണ് പേടകത്തിന്റെ ആയുസ് കൂട്ടിയതെന്ന് വിഎസ്എസ്സി ഡയറക്ടർ ഡോ. കെ. ശിവൻ പറഞ്ഞു.2013 നവംബര് അഞ്ചിനാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ത്യയുടെ മംഗൾയാൻ യാത്ര ആരംഭിച്ചത്. 2014 ഒക്ടോബർ 24നു ചൊവ്വാ ഭ്രമണപഥത്തിലെത്തിയ മംഗൾയാനിലൂടെ ആറു മാസത്തെ പര്യവേക്ഷണമാണു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇന്ധനം ശേഷിച്ചതിനാൽ, മാർച്ച് 24ന് ആറു മാസത്തേക്കുകൂടി ദൗത്യം നീട്ടിയിരുന്നു.
ചൊവ്വയെ ചുറ്റി സഞ്ചരിച്ച്, അതിന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുക എന്നതാണു ലക്ഷ്യം. ചൊവ്വയിലെ ജീവന്റെ പരിണാമം സന്തുലിതാവസ്ഥ എന്നിവയെക്കുറിച്ചും കാലാവസ്ഥ, പ്രതലം, പരിസ്ഥിതി, ധാതുശേഷി തുടങ്ങിയവയെക്കുറിച്ചും പഠനം നടത്തുന്നതിനായി അഞ്ചു ശാസ്ത്രീയ ഉപകരണങ്ങളും (പേ ലോഡ്) പേടകത്തില് സംയോജിപ്പിച്ചിട്ടുണ്ട്.
Photo Courtesy : Google/ images may be subject to copyright
