ഒരു ക്ലോക്ക് മാറ്റിമറിച്ച ജീവിതം
പുതിയ ഒരു സാധനം കണ്ടുപിടിച്ചതിന്റെ സന്തോഷത്തിലായിരുന്നു അന്ന് അഹമ്മദ്. സ്വന്തമായി ഉപകരണങ്ങൾ ഉണ്ടാക്കാൻ കൊതിച്ചിരുന്ന അഹമ്മദ് അന്ന് എഞ്ചിനീയറിംഗ് ടീച്ചറെയും കൂട്ടുകാരെയും ഞെട്ടിക്കാം എന്ന പ്രതീക്ഷയിലാണ് സ്കൂളിൽ എത്തിയത്. എന്നാൽ അഹമ്മദിന്റെ ക്ലോക്ക് കണ്ടിട്ട് അത് ബോംബ് ആണെന്ന് തെറ്റിദ്ധരിച്ച ടീച്ചർ അപ്പോൾ തന്നെ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് അഹമ്മദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ക്ലോക്കുമായി സ്കൂളിൽ പോയി പോലീസ് കസ്റ്റഡിയിൽ ആയ അഹമ്മദ് ഇന്നലെ തന്നെ സോഷ്യൽ മീഡിയയിൽ താരമായിരുന്നു. അഹമ്മദ് കൊണ്ടുവന്ന ക്ലോക്കിന് ബോംബിനോട് സമാനത ഉണ്ടെന്നായിരുന്നു ടീച്ചറുടെ വാദം. അതുകൊണ്ടാണത്രെ ടീച്ചർ പോലീസിനെ വിളിച്ചതും. എന്നാൽ അഹമ്മദിന്റെ ക്ലോക്ക് പുതെൻ വഴിത്തിരിവാകുകയായിരുന്നു .
പതിന്നാലുകാരനായ അഹമ്മദ് ഇന്നു ഫേസ്ബുക്ക് സ്ഥാപകൻ സുക്കർബർഗിന്റെയും അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെയും പ്രശംസയാണ് നേടിയിരിക്കുന്നത്. ക്ലോക്കുമായി വൈറ്റ് ഹൗസിൽ എത്താനാണ് ഒബാമ അറിയിച്ചിരിക്കുന്നത്. കുട്ടികളിലെ ഇത്തരം അഭിരുചികൾ വർദ്ധിപ്പിക്കണം എന്നും ഒബാമ കൂട്ടിച്ചേർത്തു. എന്താണെങ്കിലും ഇപ്പോൾ അഹമ്മദ് ആണ് താരം. കഴിവുകളെ ഇത്തരത്തിൽ കണ്ട സ്കൂളിൽ നിന്നും മാറുകയാണെന്ന് അഹമ്മദിന്റെ പിതാവ് മുഹമ്മദ് എൽഹസൻ പറഞ്ഞു.
Photo Courtesy : Google/ images may be subject to copyright