നാല് പതിറ്റാണ്ടിന്റെ വിജയത്തിളക്കത്തില്‍ ലിയോ ഗ്രൂപ്പ്

നാല് പതിറ്റാണ്ടിന്റെ വിജയത്തിളക്കത്തില്‍ ലിയോ ഗ്രൂപ്പ്

leധാര്‍മ്മികതയോടെ വിജയം

തിയോ ജോസഫ് പുന്നക്കലിന്റെയും ജോസഫിന ജോസഫ് പുന്നയ്ക്കലിന്റെയും പത്താമത്തെ മകനായിരുന്നു ജോര്‍ജ്ജ്. 1948 ആഗസ്ത് 15നായിരുന്നു ജോര്‍ജ്ജിന്റെ ജനനം. ദൈവഭയവും അനുസരണയുമുള്ള മിടുക്കനായ കുട്ടിയായിരുന്നു ജോര്‍ജ്ജ്. സ്വന്തമായി ഒരു പേരുണ്ടാക്കണമെന്ന അദമ്യമായ ആഗ്രഹം ഉള്ളിലുണ്ടായിരുന്നു. ഈ മോഹത്തോടെയാണ് അദ്ദേഹം സ്വപ്‌നങ്ങളുടെ നഗരമായ മുംബൈയില്‍ 1970ല്‍ എത്തിച്ചേര്‍ന്നത്. കഠിനാധ്വാനവും ബിസിനസ് വൈദഗ്ധ്യവും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവും ധാര്‍മ്മികതയും അദ്ദേഹത്തെ വിജയത്തിന്റെ ഉയരങ്ങളില്‍ എത്തിച്ചു. കെട്ടിടനിര്‍മ്മാണം, മാനുഫാക്ചറിംഗ്, പ്രൊഡക്ഷന്‍, ഡിസ്ട്രിബ്യൂഷന്‍, എജ്യുക്കേഷന്‍ എന്നിങ്ങനെ കൈവച്ച മേഖലയിലെല്ലാം അദ്ദേഹം വിജയം വരിച്ചു. വിവിധ സാമൂഹ്യസംഘടനകളേയും കാരുണ്യപ്രവര്‍ത്തനങ്ങളേയും അദ്ദേഹം പിന്തുണച്ചു. കൈവെച്ച എല്ലാ മേഖലകളിലും വിജയം വരിച്ച് ലിയോ ഗ്രൂപ്പ് ഇപ്പോഴും തിളങ്ങിനില്‍ക്കുന്നു.

ലിയോ ചാരിറ്റബിള്‍ ട്രസ്റ്റ്

2001ല്‍ അദ്ദേഹം ലിയോ എജ്യുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപിച്ചു. ഇന്ത്യയില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ, അടിസ്ഥാന സൗകര്യങ്ങളില്ലാതെയും വിദ്യാഭ്യാസമില്ലാതെയും നരകിക്കുന്നവര്‍ക്ക് വേണ്ടിയായിരുന്നു ഈ ട്രസ്റ്റ്. ആധുനികമായ വിദ്യാഭ്യാസം നല്‍കാന്‍ ലിയോ ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്‌കൂള്‍ സ്ഥാപിച്ചു. താങ്ങാവുന്നതും എല്ലാവര്‍ക്കും അഭിഗമ്യമായതുമായ വിദ്യാഭ്യാസം നല്‍കുക എന്നതായിരുന്നു ലക്ഷ്യം. തന്റെ സ്‌കൂളുകളിലൂടെ കുട്ടികളില്‍ പ്രയത്‌നശീലവും സത്യസന്ധതയും ദയാവായ്പും സ്വഭാവദാര്‍ഢ്യവും വളര്‍ത്താനും ശ്രമമുണ്ടായിരുന്നു. സമൂഹത്തിന്റെ പിന്നാക്കാവസ്ഥ മാറ്റാന്‍ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയൂ എന്നും സാമൂഹ്യപ്രവര്‍ത്തകനായ അദ്ദേഹം കണ്ടെത്തി. ഗുണനിലവാരമുള്ള വിദ്യാഭ്യാസമാണ് സമൂഹവികാസത്തിന്റെ നട്ടെല്ല്. നാളെയുടെ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തമായ ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുക എന്നത് അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.