നാല് പതിറ്റാണ്ടിന്റെ വിജയത്തിളക്കത്തില്‍ ലിയോ ഗ്രൂപ്പ്

നാല് പതിറ്റാണ്ടിന്റെ വിജയത്തിളക്കത്തില്‍ ലിയോ ഗ്രൂപ്പ്

leoപരിചയമില്ലാത്ത ഒരു വന്‍ നഗരത്തിലേക്ക് നാല് പതിറ്റാണ്ട് മുമ്പെത്തിപ്പെട്ട യുവാവിന്റെ മനസ്സില്‍ സ്വപ്‌നങ്ങള്‍ മാത്രമായിരുന്നു. നാല് പേര്‍ക്കിടയില്‍ സ്വന്തം പേര് വളര്‍ത്തിയെടുക്കുക എന്ന സ്വപ്നം. ദെവവിശ്വാസവും കഠിനാധ്വാനവും കൈമുതലാക്കി ആ യുവാവ് പല വഴികളില്‍ സഞ്ചരിച്ചു. പക്ഷെ തൊട്ടതെല്ലാം ദൈവത്തിന്റെ കൃപാവരത്താലും ആത്മവിശ്വാസത്തിന്റെ കരുത്താലും പൊന്നായി മാറി. കെട്ടിടനിര്‍മ്മാണം, പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റ്‌മെന്റ്, പ്രൊഡക്ഷന്‍, ഡിസ്ട്രിബ്യൂഷന്‍, വിദ്യാഭ്യാസ സേവനങ്ങള്‍ എന്നിങ്ങനെ കൈവെച്ച മേഖലകളിലെല്ലാം നൂറുമേനി കൊയ്ത ഗ്രൂപ്പായി പിന്നീട് അത് വളര്‍ന്നു. ഇന്ന് ലിയോ ഗ്രൂപ്പ് കോടികളുടെ ആസ്തിയുള്ള പല മേഖലകളിലേക്ക് വളര്‍ന്നുപന്തലിച്ച ഗ്രൂപ്പാണ്. ആ ഗ്രൂപ്പിന്റെ സാരഥി സര്‍ ജോര്‍ജ്ജ് പി. ജോസഫ് വിനയത്തോടെ പറയുന്നു: ‘എല്ലാം ദൈവത്തിന്റെ ഹിതം’. അതുകൊണ്ടായിരിക്കാം. ബിസിനസ്സിനൊപ്പം അദ്ദേഹം ധര്‍മ്മസ്ഥാപനങ്ങളും കെട്ടിപ്പൊക്കുന്നത്.

മുംബൈ ആസ്ഥാനമായ ലിയോ ഗ്രൂപ്പിന് കൊച്ചി, ക്വാലാലമ്പൂര്‍, മനില എന്നിവിടങ്ങളില്‍ കോര്‍പറേറ്റ് ഓഫീസുകള്‍ ഉണ്ട്. ഡോ. സര്‍ ജോര്‍ജ്ജ് പി. ജോസഫ് ആണ് ഈ ഗ്രൂപ്പിന്റെ വിജയത്തിന് പിന്നില്‍. ബഹുമുഖപ്രതിഭയും അനുഗൃഹീത വ്യക്തിത്വവുമാണ് ജോര്‍ജ്ജിന്റേത്. ലിയോ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് അദ്ദേഹം.

ലിയോ ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്‌കൂള്‍, സ്വന്തം പേരിലുള്ള എജ്യുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാനാണ് അദ്ദേഹം. ലിയോ ടൂറിസം ആന്റ് ലൈഫ് സ്‌പേസ് ഡവലപേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടറുമാണ്. മനുഷ്യരാശിയുടെ ഉന്നമനത്തിന് വേണ്ടി നടത്തിയ സേവനങ്ങളുടെ പേരില്‍ കൊളംബോയിലെ ദി ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ കോംപ്ലിമെന്ററി മെഡിസിന്‍ അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് മലേഷ്യയിലെ ക്വാലാലമ്പൂരില്‍ നടന്ന ഇന്റഗ്രേറ്റഡ് മെഡിസിന്‍സിന്റെ വേള്‍ഡ് കോണ്‍ഗ്രസില്‍ ബ്രിട്ടീഷ് റോയല്‍ ഫാമിലിയാണ് ഡോ. സര്‍ ജോണ്‍ ഹോപ്‌സണ്‍ നൈറ്റ് ഓഫ് ചാരിറ്റി എന്ന പദവി സമ്മാനിച്ചത്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.