നാല് പതിറ്റാണ്ടിന്റെ വിജയത്തിളക്കത്തില്‍ ലിയോ ഗ്രൂപ്പ്

നാല് പതിറ്റാണ്ടിന്റെ വിജയത്തിളക്കത്തില്‍ ലിയോ ഗ്രൂപ്പ്

lകുട്ടികളെ 21ാം നൂറ്റാണ്ടിലേക്ക് ഒരുക്കാന്‍

വിദ്യാഭ്യാസമേഖലയില്‍ ഏറെ നിക്ഷേപങ്ങള്‍ നടത്തുന്ന ജോര്‍ജ്ജിന്റെ സ്വപ്‌നം എന്താണെന്നറിയണോ?: ’21ാം നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടാനായി കുട്ടികളെ ഒരുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിദ്യാലയം വിടുമ്പോള്‍ ഒരു നല്ല ജോലിയില്‍ പ്രവേശിക്കാനും മികച്ച ഒരു പൗരനായിത്തീരാനും ഞാന്‍ ആഗ്രഹിക്കുന്നു. ഇതിനപ്പുറം അവര്‍ ദൈവത്തെ ആഹ്ലാദിപ്പിക്കുന്ന തരത്തിലായിരിക്കണം ആ ജീവിതവും. ‘ അദ്ദേഹം പറയുന്നു.

1969 മുതല്‍ പ്രവര്‍ത്തിക്കുന്ന തായ്‌ലന്റ് ആസ്ഥാനമായുള്ള അസംപ്ഷന്‍ യൂണിവേഴ്‌സിറ്റിയും മനിലയിലെ മെഡിക്കല്‍ സെന്ററും സ്‌കൂള്‍ ഓഫ് മെഡിസിനും അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ തഴച്ചുവളരുകയാണ്. ഈ സ്ഥാപനങ്ങളെല്ലാം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമുള്ളവയാണ്.

ലാറ്റിന്‍ കാതലിക് സെക്രട്ടേറിയറ്റ്

കേരള റീജണല്‍ ലാറ്റിന്‍ കാതലിക് ബിഷപ്‌സ് കൗണ്‍സിലിന്റെ സ്വപ്‌നപദ്ധതിയായ ദി കേരള റീജണല്‍ ലാറ്റിന്‍ കാതലിക് സെക്രട്ടേറിയറ്റ് രൂപകല്‍പന ചെയ്തത് സര്‍ ജോര്‍ജ്ജ് പി ജോസഫ് ആന്റ് അസോസിയേറ്റ്‌സ് ആണ്. 20 ലക്ഷത്തോളം വരുന്ന ലാറ്റിന്‍ കാതലിക് സമുദായത്തിന്റെ സംസ്ഥാനതല പരിപാടികള്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലിയോ ഗ്രൂപ്പ് ഇതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ചത്.
എറണാകുളം ജില്ലയില്‍ ആലുവയിലാണ് ഈ കെട്ടിടം. ആലുവയിലെ ലിയോ മെട്രോ സിറ്റിമാളും പ്രധാനമാണ്. ലിയോ ടൂറിസം ആന്റ് ലൈഫ്‌സ്‌പേസ് ഡെവലപേഴ്‌സ് ആണ് ഇത് പണിതിരിക്കുന്നത്. ലിയോ ഹൈറ്റ്‌സ്, ലിയോ ഹോംസ്, ഫില്‍സ് റസിഡന്‍സി എന്നിവയാണ് ലിയോ ഗ്രൂപ്പിന്റെ മറ്റ് റസിഡന്‍ഷ്യല്‍ പദ്ധതികള്‍. ചെല്ലാനം ഗ്രാമത്തില്‍ ദിവസവും 50പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്നുണ്ട്. ലിയോ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരാണ് ജിയോ ആബേല്‍ പി ജോര്‍ജ്ജും ലിയോ സില്‍വസ്റ്റര്‍ പി. ജോര്‍ജ്ജും. ഗ്രൂപ്പിനെ അടുത്ത നിലയിലേക്ക് വളര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം. ക്ഷമയോടെയും ശാന്തതയോടെയും പ്രതിസന്ധികള്‍ നേരിടാന്‍ ഡോ. സര്‍ ജോര്‍ജ്ജ് പി ജോസഫ് സഹായിക്കുന്നുണ്ടെന്ന് അവര്‍ പറയുന്നു.

 

Photo: Ashique Hassan

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.