ചുട്ടരച്ച മുളകുചമ്മന്തി
ചേരുവകള്‍
വറ്റല്‍മുളക് -6
ഉള്ളി – 5
പുളിപിഴിഞ്ഞത് – ഒരു ടീസ്പൂണ്‍
കടുക്, വെളിച്ചെണ്ണ – ആവശ്യത്തിന്
കല്ലുപ്പ് -ആവശ്യത്തിന്
കറിവേപ്പില – രണ്ട് തണ്ട്
തയ്യാറാക്കുന്ന വിധം
വറ്റല്‍മുളകും ഉള്ളിയും തീയില്‍ ചുട്ടെടുക്കുക. ഇതും ഉപ്പും കറിവേപ്പിലയും ചേര്‍ത്ത് തരുതരുപ്പായി ചതച്ചെടുക്കുക. വെളിച്ചെണ്ണയില്‍ കടുക് താളിച്ച് പുളിവെള്ളവും അല്പം വെള്ളവും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ മുളക് കൂട്ട് ചേര്‍ത്തിളക്കി വാങ്ങാം. നല്ല ചൂടുകഞ്ഞിക്കൊപ്പം ചൂടോടെ വിളമ്പാം.
Photo Courtesy : google/images may subject to copyright