ക്രാബ് സൂപ്പ്
ആവശ്യമുള്ള സാധനങ്ങള്‍
ഞണ്ട് ഇറച്ചി (വേവിച്ചശേഷം ഞെക്കി എടുക്കുക) -കാല്‍ക്കിലോ
മഷ്റൂം (വട്ടത്തിലരിഞ്ഞത്) -കാല്‍ക്കിലോ
സ്വീറ്റ്കോണ് ടിന്നില്‍ കിട്ടുന്നത് – കാല്‍ക്കപ്പ്
മൈദ – രണ്ട് ടീസ്പൂണ്‍
അജിനോമോട്ടോ – രണ്ടു നുള്ള്
പുതിന – രണ്ടു തണ്ട്
മല്ലിയില – കുറച്ച്
സ്പ്രിങ് ഒനിയന്‍ – നാല്
പാല് -ഒരു കപ്പ്
വെണ്ണ – രണ്ട് ടേബിള്‍ സ്പൂണ്‍
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ ചൂടാക്കി വെണ്ണയിട്ട് സ്പ്രിങ് ഒനിയന്‍, മഷ്റൂം എന്നിവ ചേര്‍ത്തിളക്കി നന്നായി വാടിയശേഷം വാങ്ങുക. എട്ടുകപ്പ് വെള്ളത്തില്‍ അജിനോമോട്ടോയും മൈദയും കലക്കി തിളപ്പിക്കുക. നന്നായി തിളയ്ക്കുമ്പോള്‍ വഴറ്റിവച്ച സ്പ്രിങ് ഒനിയന്‍, മഷ്റൂം, ഞണ്ടിറച്ചി, ഉപ്പ് എന്നിവ ചേര്‍ത്ത ശേഷം പുതിനയിലയും മല്ലിയിലയും ചേര്‍ക്കുക. സ്വീറ്റ്കോണ് ചേര്‍ത്ത് നല്ലപോലെ കുറുകിവരുമ്പോള്‍ പാല് ചേര്‍ത്ത് ഇളക്കിവാങ്ങുക. ഇതിലേക്ക് സോയാസോസ് യോജിപ്പിച്ച് ചൂടോടെ ഉപയോഗിക്കാം.
Photo Courtesy : google/images may subject to copyright