രാജകീയ പ്രൗഢിയോടെ റോള്സ് റോയ്സ് ഡോണ്
ആഢംബര കാര് നിര്മ്മാതാക്കളായ റോള്സ് റോയ്സിന്റെ ഓപണ് ടോപ് മോഡലായ റോള്സ് റോയ്സ് ഡോണ് അടുത്ത വര്ഷം ഇന്ത്യയിലെത്തും. അത്യാഢംബരത്തിന്റെ അവസാനവാക്കായിരിക്കും ഡോണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഇതുവരെ ഇറങ്ങിയ റോള്സ് റോയ്സ് മോഡലുകളില് നിന്നും തീരെ വ്യത്യസ്തമായ ഡോണ് ഓപണ് ടോപ് വാഹനങ്ങളുടെ പുതിയ യുഗം സൃഷ്ടിക്കുമെന്ന് റോള്സ് റോയ്സ് മോട്ടോര് കാര്സ് ചീഫ് എക്സിക്യൂട്ടീവ് ടോര്സ്റ്റന് മുള്ളര് അറിയിച്ചു.
1949ല് റോള്സ് റോയ്സ് വാഹനങ്ങള്ക്ക് ഉപയോഗിച്ചിരുന്ന പേരാണ് ഡോണ്. 6.6 ലിറ്റര് ശേഷിയുള്ള വി12 എന്ജിനോടൊപ്പം ടര്ബോചാര്ജറും ഘടിപ്പിച്ചിരിക്കുന്ന ഡോണില് 8 സ്പീഡ് ഗിയര്ബോക്സാണ് എന്ജിനോടൊപ്പം ചേര്ത്തിരിക്കുന്നത്.
624 ഹോഴ്സ് പവറും 800 എന്എം ചക്രവീര്യവുമുള്ള ഡോണിന് 4.5 മുതല് 9 കോടി വരെയാണ് വില പ്രതീക്ഷിക്കുന്നത്.
Photo Courtesy : google/images may subject to copyright

