ലഹരി വസ്തുക്കളുടെ പരസ്യങ്ങളില്‍ അഭിനയിക്കില്ല: സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

ലഹരി വസ്തുക്കളുടെ പരസ്യങ്ങളില്‍ അഭിനയിക്കില്ല: സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

sachin tendulkar--621x414കൊച്ചി: ലഹരി വസ്തുക്കളുടെ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. അച്ഛനാണ് ഈ ഉപദേശം നല്‍കിയതെന്നും ഈ തീരുമാനത്തില്‍ നിന്ന് ഒരിക്കലും വ്യതിചലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് പരസ്യങ്ങള്‍ വളരെയധികം മാറിക്കഴിഞ്ഞുവെന്നും ഒരിക്കലും മദ്യത്തിന്റെയോ പുകയിലയുടെയോ പരസ്യത്തെ പ്രോത്സാഹിപ്പില്ലെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്‍ ഇന്ത്യ ചാപ്റ്ററിന്റെ രജത ജൂബിലി സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം.
സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം അദ്ദേഹം കൊച്ചിയിലെ തന്റെ പുതിയ ആഢംബര വില്ലയും സന്ദര്‍ശിച്ചു. പ്രൈം മെറിഡിയന്റെ പ്രീമിയം ലക്ഷ്വറി വില്ലയായ ബ്ലൂ വാട്ടേഴ്‌സിലെ വില്ലയാണ് സച്ചിന്‍ സ്വന്തമാക്കിയത്.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.