ആരോഗ്യത്തോടെ കഴിക്കാം…

ആരോഗ്യത്തോടെ കഴിക്കാം…

woman-eating-health-colorful-saladനിങ്ങള്‍ വ്യക്തിപരമായി ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കൂ. കൊഴുപ്പ് അധികമുള്ള ഭക്ഷണമായിരിക്കാം അത്. എന്നാല്‍ കഠിനമായ ഭക്ഷണക്രമം പാലിക്കേണ്ടിവരുന്നതിനാല്‍ നിങ്ങളുടെ ഇഷ്ടവിഭവം കഴിക്കാന്‍ സാധിക്കില്ലെന്ന് സങ്കല്പിച്ചുനോക്കൂ. നിരാശയുണ്ടോ? ഒരു നിര്‍ദേശം തരാം. ഭക്ഷണക്രമം എന്നാല്‍ കൊഴുപ്പ് ഉപേക്ഷിക്കുക എന്നല്ല അര്‍ത്ഥം. അല്പം കൊഴുപ്പ് കഴിക്കേണ്ടത് അത്യാവശ്യമാണ്. കാരണം നമ്മുടെ ശരീരത്തിന് കുറച്ച് ആരോഗ്യകരമായ ഫാറ്റി ആസിഡുകള്‍ ആവശ്യമാണ്. ആരോഗ്യകരവും അനാരോഗ്യകരവുമായ ഫാറ്റി ആസിഡുകള്‍ ഉണ്ട്. ഡയറ്റിംഗ് അഥവാ ഭക്ഷണക്രമീകരണം എന്ന സങ്കല്പം തീര്‍ത്തും ഒഴിവാക്കാവുന്നതാണ്. ‘ആരോഗ്യകരമായ ഭക്ഷണം കഴിക്കല്‍’ എന്ന ആശയം, ആരോഗ്യമുണര്‍ത്തുന്ന കൊഴുപ്പുനിറഞ്ഞ ആസിഡുകള്‍ കഴിക്കേണ്ടത് ആരോഗ്യമുള്ള ശരീരത്തിന് ആവശ്യമാണെന്ന വസ്തുത പരിഗണിക്കാന്‍ നിങ്ങളെ സഹായിക്കും.. ആരോഗ്യകരമായ ശരീരത്തിന് ആരോഗ്യമുണര്‍ത്തുന്ന കൊഴുപ്പുനിറഞ്ഞ ആസിഡുകള്‍ കഴിക്കേണ്ടത് അത്യാവശ്യമാണെന്ന് അറിയുക.

കൊഴുപ്പ് ഇല്ലാതാക്കാന്‍, ആരോഗ്യമുണര്‍ത്തുന്ന കൊഴുപ്പുനിറഞ്ഞ ആസിഡുകള്‍ അടങ്ങിയ ഭക്ഷണം ചെറിയ അളവില്‍ കഴിക്കണം. അത് നിങ്ങളിലെ വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കും. നല്ല ഫാറ്റി ആസിഡുകള്‍ ശരീരത്തിന്റെ ഊര്‍ജ്ജവും ബാലന്‍സും വിറ്റാമിനുകളും വര്‍ധിപ്പിക്കും. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും. എന്നാല്‍ അതേ സമയം ആരോഗ്യത്തിന് ഗുണകരമല്ലാത്ത ഫാറ്റി ആസിഡുകള്‍ ഉള്ള ഭക്ഷണം കഴിച്ചാല്‍ അത് നിങ്ങളുടെ വയര്‍ നിറയ്ക്കില്ലെന്ന് മാത്രമല്ല, നിങ്ങള്‍ക്ക് കൂടുതല്‍ വിശപ്പ് തോന്നിക്കുകയുംചെയ്യും. നിങ്ങള്‍ കൂടുതല്‍ ഭക്ഷണം കഴിയ്ക്കുകയും ചെയ്യും. ഇത് ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കൂട്ടും. മോശപ്പെട്ട കൊഴുപ്പ് ഇല്ലാതാക്കാന്‍ വേണ്ടി ഇരട്ടി വ്യായാമം ചെയ്താലും അത് ഇരട്ടി ഊര്‍ജ്ജം നഷ്ടപ്പെടുന്നതിന് മാത്രമേ ഉപകരിയ്ക്കൂ.

ഏത് തരം കൊഴുപ്പാണ് നിങ്ങള്‍ ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ ആരോഗ്യം. ട്രാന്‍സ് കൊഴുപ്പും സാചുറേറ്റഡ് കൊഴുപ്പും നിങ്ങളെ കൊളസ്‌ട്രോള്‍, ഹൃദ്രോഗം, പ്രമേഹം എന്നിവയിലേക്ക് നയിക്കും. എന്നാല്‍ നിങ്ങളുടെ അടുക്കളയില്‍ ഒമേഗ-3, ഒമേഗ-6 എന്നീ കൊഴുപ്പുള്ള ആസിഡുകള്‍ നിറഞ്ഞ മോണോ സാചുറേറ്റഡ് കൊഴുപ്പുകളും പോളി അണ്‍സാചുറേറ്റഡ് കൊഴുപ്പുകളും ആണ് ഉള്ളതെങ്കില്‍ നിങ്ങള്‍ക്ക് ആരോഗ്യകരമായ ശരീരം ഉണ്ടാകാന്‍ അത് കാരണമാകും. സാവധാനത്തില്‍ നിങ്ങളുടെ ഭക്ഷണശീലം ആരോഗ്യകരമായ ഒന്നിലേക്ക് മാറ്റണം.നിങ്ങള്‍ പാചകം ചെയ്യാനുപയോഗിക്കുന്ന എണ്ണ വരെ മാറ്റേണ്ടതുണ്ട്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.