വെള്ളാപ്പള്ളി നടേശന് എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ സാധ്യത
ന്യൂഡല്‍ഹി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കേരളത്തില്‍ എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം. ബിജെപി കേന്ദ്ര നേതൃത്വമാണ് ഇക്കാര്യം എസ്.എന്‍.ഡി.പി യോഗത്തെ അറിയിച്ചത്.
ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയും എസ്എന്‍ഡിപി നേതൃത്വവുമായുള്ള ചര്‍ച്ച ഇന്നു നടക്കും. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ശേഷം മാത്രമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് എസ്എന്‍ഡിപി നേതൃത്വം അറിയിച്ചു.
അതേസമയം എസ്എന്‍ഡിപിക്കു പുറമെ മറ്റു സാമുദായിക സംഘടനകളുടെ പ്രതിനിധികളെയും ബി.ജെ.പി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്നാണ് സൂചന.
Photo Courtesy : google/images may subject to copyright