ചക്കിട്ടപ്പാറ ഖനനം: എളമരം കരീമിനെതിരായ കേസ്​ വിജിലൻസ്​ എഴുതിത്തള്ളി

ചക്കിട്ടപ്പാറ ഖനനം: എളമരം കരീമിനെതിരായ കേസ്​ വിജിലൻസ്​ എഴുതിത്തള്ളി

കോഴിക്കോട്​: അനധികൃത ഇരുമ്പയിര്​ ഖനനത്തിന്​ അനുമതി നൽകാൻ അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം കൈക്കൂലി വാങ്ങിയെന്ന കേസ്​ എഴുതിത്തള്ളി. കരീം കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന വിജിലൻസ്​ എസ്​.പി ആർ. സുകേശ​െൻറ റിപ്പോർട്ട്​ വിജിലൻസ്​ ഡയറക്​ടർ വിൻസൻ.എം പോൾ അംഗീകരിക്കുകയായിരുന്നു. സർക്കാരിനെ അറിയിക്കാതെയാണ് കേസ് എഴുതിത്തള്ളിയിരിക്കുന്നത്.

ചക്കിട്ടപ്പാറയിൽ ഖനനാനുമതിക്ക് എളമരം കരീം അഞ്ചു കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്.
കരീമി​െൻറ ബന്ധുവിന്റെ ഡ്രൈവറാണ് ആരോപണം ഉന്നയിച്ചത്​. കമ്പനിയുടെ പ്രതിനിധികൾ നൽകിയ പണം താനാണ് കരീമി​െൻറ ബേപ്പൂരുള്ള വീട്ടിൽ എത്തിച്ചതെന്നും ഡ്രൈവർ വെളിപ്പെടുത്തിയിരുന്നു.
കേസിൽ കരീമിനെ ചോദ്യം ചെയ്യുകയോ ലഭ്യമായ തെളിവുകളൊന്നും ‌പരിശോധിക്കുകയോ ചെയ്തിട്ടില്ല. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിർദേശത്തെ തുടർന്നാണ് ചക്കിട്ടപാറയിലെ ഇരുമ്പയിര് ഖനനാനുമതി സംബന്ധിച്ച ആരോപണങ്ങൾ വിജിലൻസ് പ്രത്യേകസംഘം അന്വേഷിച്ചത്. കേസെടുക്കാൻ വേണ്ടത്ര തെളിവുകൾ
ലഭിച്ചി​ട്ടില്ലെന്നാണ്​ അന്വേഷണ ഉദ്യോഗസ്ഥനായ എസ്​.പി സുകേശൻ പറയുന്നത്​.

 

 

Photo Courtesy: Google / Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.