ചലച്ചിത്ര താരം കല്‍പന അന്തരിച്ചു

ചലച്ചിത്ര താരം കല്‍പന അന്തരിച്ചു

kalഹൈദരാബാദ്: പ്രശസ്ത ചലച്ചിത്ര താരം കല്‍പന അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് പുലര്‍ച്ചെ ഹോട്ടല്‍ മുറിയില്‍ കല്‍പനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായാണ് കല്‍പന ഹൈദരാബാദില്‍ എത്തിയത്. മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള കല്‍പന 1983ല്‍ പുറത്തിറങ്ങിയ ‘മഞ്ഞ്’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. ‘തനിച്ചല്ല ഞാന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം കല്‍പനയെത്തേടിയെത്തി.

ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ കല്‍പന സ്വഭാവവേഷങ്ങളിലും തന്റെ അഭിനയമികവ് പ്രകടമാക്കി. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ച താരം അവസാനം അഭിനയിച്ച ചിത്രം ചാര്‍ലിയാണ്.

നാടകപ്രവര്‍ത്തകരായ വി.പി.നായരുടെയും വിജയ ലക്ഷ്മിയുടെയും മകളാണ് കല്‍പന. സംവിധായകന്‍ അനിലിനെ വിവാഹം ചെയ്തുവെങ്കിലും പിന്നീട് വിവാഹ മോചിതയായി. ശ്രീമയിയാണ് മകള്‍. നടിമാരായ ഉര്‍വശിയും കലാരഞ്ജിനിയും സഹോദരിമാരാണ്.

 

 

Photo Courtesy : google/images may subject to copyright

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.