എക്സൈസ് മന്ത്രി കെ.ബാബു രാജിവെച്ചു
കൊച്ചി: ബാര്കേസിലെ വിജിലന്സ് കോടതി പരാമര്ശത്തെ തുടര്ന്ന് എക്സൈസ് മന്ത്രി കെ ബാബു രാജിവച്ചു. എറണാകുളം ഗസ്റ്റ്ഹൗസില് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് മന്ത്രി രാജി പ്രഖ്യാപിച്ചത്.
കോടതി വിധി വന്നപ്പോള് തന്നെ മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയെന്നും സി.പി.എം എം.എല്.എ ശിവന്കുട്ടിയുടെ വീട്ടില്വെച്ച് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. കോടിയേരി ബാലകൃഷ്ണനും ബാറുടമകളും ഗൂഢാലോചനകളില് സജീവമായി പങ്കെടുത്തുവെന്നും ബാബു ആരോപിച്ചു.
കോടതി വിധി മാനിക്കുന്നുവെന്നും തനിക്ക് കോഴ നല്കിയെന്നത് ബിജു രമേശിന്റെ ആരോപണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ബാര് കോഴ കേസിലെ ഹൈക്കോടതി പരാമര്ശത്തിന്റെ പേരില് ധനമന്ത്രിയായിരുന്ന കെ.എം മാണി നേരത്തേ രാജി വെച്ചിരുന്നു.
Photo Courtesy : google/images may subject to copyright
