ചായവില്‍പനക്കാരന്‍ പ്രധാനമന്ത്രിയായത് പലര്‍ക്കും അംഗീകരിക്കാനായിട്ടില്ല: നരേന്ദ്ര മോദി

ചായവില്‍പനക്കാരന്‍ പ്രധാനമന്ത്രിയായത് പലര്‍ക്കും അംഗീകരിക്കാനായിട്ടില്ല: നരേന്ദ്ര മോദി

modi_7593റായ്പൂര്‍: എന്‍.ഡി.എ സര്‍ക്കാരിനെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശസഹായം ലഭിക്കുന്ന എന്‍.ജി.ഒകളാണ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചു.
വിദേശപണത്തിന്റെ ഉറവിടം കണ്ടെത്താനായി എന്‍.ജി.ഒകളോട് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടപ്പോളാണ് തന്നെയും സര്‍ക്കാരിനെയും തകര്‍ക്കാനുള്ള ഗൂഢാലോചന ആരംഭിച്ചതെന്നും എന്‍.ജി.ഒകള്‍ക്ക് എവിടെനിന്നാണ് പണം വരുന്നതെന്നും എന്തിനാണ് ചെലവഴിക്കുന്നതെന്നും അറിയാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചായവില്‍പനക്കാരന്‍ പ്രധാനമന്ത്രിയായത് പലര്‍ക്കും അംഗീകരിക്കാനായിട്ടില്ലെന്നും അപമാനിച്ചു തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഒഡീഷയിലെ കര്‍ഷക റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.