ഗാന്ധിയനായ പ്രകൃതി സ്‌നേഹി

ഗാന്ധിയനായ പ്രകൃതി സ്‌നേഹി

 

sreemanവിചാരധാരകളിലേയ്ക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകരാന്‍ അക്ഷരങ്ങള്‍ക്കാണ് കൂടുതല്‍ കഴിയുക എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് ഇത്തരം ഒരു സംരംഭം തുടങ്ങിയതെന്ന് ശ്രീമന്‍ നാരായണന്‍ പറയുന്നു. സമകാലിക വാര്‍ത്തകളും പുത്തന്‍ അറിവുകളും ജനങ്ങളിലേക്കെത്തിച്ച് സാക്ഷരതയ്ക്ക് നാട്ടില്‍ വേരോട്ടമുണ്ടാക്കുവാനുള്ള ലക്ഷ്യത്തോടെ ആരംഭിച്ച ഈ അക്ഷരയജ്ഞം ഇപ്പോള്‍ പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. പ്രതിമാസം 5000 രൂപയോളമാണ് ഈ പദ്ധതിക്കായി അദ്ദേഹം ചെലവഴിക്കുന്നത്. ഒരു നാടിന് അറിവുപകരാനുള്ള പുണ്യകര്‍മ്മമെന്ന നിലയിലാണ് ഇത്തരമൊരു ദൗത്യം കാലങ്ങളായി തുടര്‍ന്നുവരുന്നതെന്നും എല്ലാ മാധ്യമങ്ങള്‍ക്കും ഒരു പക്ഷമുണ്ടെന്ന് തിരിച്ചറിയാന്‍ ഈ പത്രപാരായണം ഉപകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കൂടാതെ എല്ലാവര്‍ഷവും ഗംഭീരചടങ്ങുകളോടെ വായനാദിനം ആഘോഷിക്കാനും അദ്ദേഹം മറക്കാറില്ല. മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം പകര്‍ന്നുകൊണ്ട് ബൈബിളും ഖുര്‍ആനും ഭഗവദ്ഗീതയുമെല്ലാം ഒരേ വേദിയില്‍ പാരായണം ചെയ്തുകൊണ്ടാണ് വായനാദിനം ആരംഭിക്കുക. പിന്നെ ലോകക്ലാസിക്കുകളും നോവലും കവിതയും കഥകളുമെല്ലാം ആ വേദിയില്‍ നിറയും. ഇടവേളകളില്‍ ആവേശം പകരാന്‍ പത്രം വായിക്കും പവിത്രന്‍ പത്രങ്ങളും ആനുകാലികങ്ങളും ഉച്ചത്തില്‍ വായിച്ചുകൊണ്ടേയിരിക്കും. വായനാദിനം വെറും പ്രഹസനം മാത്രമായി ഒതുങ്ങുന്ന ഈ കാലഘട്ടത്തില്‍ ഒരുപക്ഷേ, ശ്രീമന്‍ നാരായണന്‍ മാത്രമായിരിക്കും വായനയെ ഇത്രത്തോളം ആഴത്തില്‍ സ്‌നേഹിച്ചിട്ടുണ്ടാവുക. പ്രായമേറിയതോടെ ഹോട്ടല്‍ മറ്റൊരാളെ ഏല്പിച്ചെങ്കിലും പതിവുകള്‍ക്കൊന്നും മാറ്റം വരുത്തിയിട്ടില്ല. പ്രഭാതങ്ങളില്‍ നൂറുകണക്കിന് കാക്കകള്‍ക്ക് ഭക്ഷണം നല്‍കി ആരംഭിക്കുന്ന ഹോട്ടലില്‍ പാവപ്പെട്ടവര്‍ക്കായി സൗജന്യഭക്ഷണവും നല്‍കി വരുന്നു. വിശേഷ ദിവസങ്ങളില്‍ അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും അന്നദാനം നടത്താനും ശ്രീമന്‍ നാരായണന്‍ മറക്കാറില്ല.

‘എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ’ എന്ന പദ്ധതിയിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ശ്രീമന്‍ നാരായണന്‍. ഏഴു വാര്‍ഡുകളും മൂവായിരത്തോളം കുടുംബങ്ങളുമുള്ള മുപ്പത്തടം ഗ്രാമത്തിലെ എല്ലാ വീടുകളിലും മഹാത്മാഗാന്ധിയുടെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണ കഥ’ എന്ന പുസ്തകത്തിന്റെ ഓരോ പ്രതി സൗജന്യമായി എത്തിക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും ജീവിതമൂല്യങ്ങള്‍ ചോര്‍ന്നുപോയിക്കൊണ്ടിരിക്കുന്ന ദു:ഖകരമായ ഇന്നത്തെ അവസ്ഥയില്‍ ഈ യജ്ഞം കുറവല്ലാത്ത ഫലം പ്രതിഫലിപ്പിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും ഭാവിയില്‍ മുപ്പത്തടം ഗാന്ധിഗ്രാമം എന്ന പേരില്‍ അറിയപ്പെടുവാനുള്ള അനുഗ്രഹം ഉണ്ടാവട്ടെയെന്ന് മൗനമായി പ്രാര്‍ത്ഥിക്കുകയാണെന്നും ശ്രീമന്‍ നാരായണന്‍ പറഞ്ഞു. ഇതിനായി സ്വന്തം ചിലവിലാണ് അദ്ദേഹം പുസ്തകങ്ങള്‍ വാങ്ങി വിതരണം ചെയ്യുന്നത്. സമൂഹത്തിന്റെ ഗുണത്തിനായി തന്നാലാവും വിധം പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്ന അദ്ദേഹം സ്വന്തം പ്രവൃത്തികളിലൂടെ ഏവര്‍ക്കും സ്വയം മാതൃകയാവുകയാണ്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.